Site iconSite icon Janayugom Online

വഴിക്കടവ് സംഭവം :മുഖ്യപ്രതി പൊലീസ് പിടിയില്‍

നിലമ്പൂരിൽ പന്നിക്കെണിയില്‍ നിന്നും വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ മുഖ്യപ്രതി പിടിയിലായി. വഴിക്കടവ് വെള്ളക്കട്ട സ്വദേശി വിനീഷ്ആണ് പിടിയിലായത്.വൈദ്യുതി എടുത്തത് പന്നിയെയെ വേട്ടയാടുന്നതിനെന്നും പന്നിയെ വേട്ടയാടി ഇറച്ചി വിൽക്കാറുണ്ടെന്നും പ്രതി സമ്മതിച്ചു. ഇയാൾ കർഷകനല്ലെന്ന് പോലിസ് സ്ഥിരീകരിച്ചു.

വിനീഷിന്റെ സഹായികളായ രണ്ടു പേരെക്കൂടി ചോദ്യം ചെയ്തു വരികയാണ്.സമീപത്തെ തോട്ടില്‍ മീന്‍പിടിക്കാന്‍ പോയപ്പോഴായിരുന്നു സ്വകാര്യ ഭൂമിയില്‍ പന്നിയെ പിടികൂടാന്‍വെച്ച കെണിയിൽ നിന്ന് അനന്തുവിനും മറ്റ് രണ്ട് വിദ്യാര്‍ത്ഥികള്‍ക്കും ഷോക്കേറ്റത്.വല ഉപയോഗിച്ച് മീന്‍ പിടിക്കുന്നതിനിടെ വെള്ളത്തില്‍ നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു.

വൈദ്യുതി ലൈനിൽ നിന്ന് കമ്പി ഉപയോഗിച്ച് പന്നിയെ പിടിക്കാനുള്ള കുരുക്കിലേക്ക് വൈദ്യുതി കടത്തിവിടുകയായിരുന്നു.അനധികൃത ഫെന്‍സിംഗില്‍ നിന്ന് ഷോക്കേറ്റതാണെന്ന് പൊലീസ് നേരത്തെ അറിയിച്ചിരുന്നു.

Exit mobile version