ഉക്രെയ്നിലെ റഷ്യൻ അധിനിവേശത്തെത്തുടർന്ന് ആരംഭിച്ച ക്രൂഡ് വില വർധന വീണ്ടും തുടരുന്നു. ബാരലിന് 130 ഡോളാണ് ഉര്‍ന്നത്. 13 വർഷത്തെ ഏറ്റവും ഉയർന്ന നിലയിലാണ് ക്രൂഡ് ഓയിൽ വില. ക്രൂഡ് വിലയിലെ കുതിപ്പ് ഇന്ത്യയിൽ വൻ ഇന്ധന വില വർധനയ്ക്ക് കാരണമാകുമെന്നാണ് വിലയിരുത്തൽ. അതേസമയം പെട്രോളിന് ഒറ്റയടിക്ക് 22 വരെ കൂടിയേക്കുമെന്നാണ് വിദഗ്ധർ പറയുന്നത്.
രാജ്യത്തിന്റെ ഇറക്കുമതിച്ചെലവ് ഗണ്യമായി ഉയർത്തുമെന്നാണ് സൂചന. ഇത് രാജ്യത്ത് വിലകയറ്റമുണ്ടാക്കുമെന്നാണ് സൂചന. എണ്ണ ഉത്പാദനം കൂട്ടാൻ എണ്ണ ഉത്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് പ്ലസ് തയാറായിട്ടില്ല. നേരത്തേ തീരുമാനിച്ച നാലു ലക്ഷം ബാരലിന്റെ അധിക പ്രതിദിന ഉത്പാദനം മാത്രമേ ഈ മാസവുമുണ്ടാകുയെന്ന് ഒപെക് പ്ലസ് അറിയിച്ചത്.
English Summary:Crude oil price is Rising
You may also like this video