കൊല്ലത്ത് യുവതിയെയും കുഞ്ഞിനെയും വീടിന് പുറത്താക്കി ഭര്‍തൃവീട്ടുകാര്‍ വീട് തുറന്ന് നല്‍കി. കൊട്ടിയത്താണ് സംഭവം. വീട്ടുകാര്‍ ഗേറ്റ് പൂട്ടിയതിനെ തുടര്‍ന്ന് സ്‌കൂളില്‍ പോയ യുണീഫോം മാറാതെ അഞ്ചുവയസ്സുകാരനും അമ്മയും തഴുത്തല പി കെ ജങ്ഷന്‍ ശ്രീനിലയത്തില്‍ ഡി വി അതുല്യയും രാത്രി മുഴുവന്‍ പുറത്ത് നില്‍ക്കുകയായിരുന്നു. സ്‌കൂളില്‍ നിന്ന് മകനെ വിളിക്കാനായി അതുല്യ പുറത്തിറങ്ങിയപ്പോളാണ് വീട്ടുകാര്‍ ഗേറ്റ് പൂട്ടിയത്. വിവാഹം കഴിഞ്ഞ നാള്‍ മുതല്‍ പീഡനം സഹിക്കുകയാണെന്നും സ്ത്രീധനം കുറഞ്ഞുപോയി എന്ന് പറഞ്ഞും, വണ്ടി നല്‍കിയില്ല എന്നെല്ലാം പറഞ്ഞാണ് പീഡനം എന്ന് അതുല്യ പറയുന്നു.
യുവതിയുടെ ഭര്‍ത്താവിന്റെ ജ്യേഷ്ഠസഹോദരന്റെ ഭാര്യയും സമാന പരാതിയുമായി രംഗത്ത് എത്തി. ഭര്‍തൃവീട്ടുകാര്‍ കൊല്ലാന്‍ ശ്രമിച്ചെന്നും വീട്ടില്‍ നിന്ന് ഇറക്കി വിട്ടെന്നും സഹോദരന്റെ ഭാര്യ പറഞ്ഞു. അതുല്യ അടുത്തുള്ള കൊട്ടിയം സ്റ്റേഷനില്‍ വിവരമറിയിച്ചു. കൊല്ലം സിറ്റി കമ്മീഷ്ണറെ നേരിട്ട് വിളിക്കുകയും ചെയ്തു. ശിശുക്ഷേമ വകുപ്പിലും അറിയിച്ചു.
ഇന്നലെ രാത്രി 11:30 വരെ ഗെയിറ്റിന് മുന്നില്‍ ഇരുന്ന ശേഷം നാട്ടുകാരുടെ സഹായത്തോടെ അകത്തുകടന്ന് വീടിന്റെ സിറ്റൗട്ടില്‍ ഇരിക്കുകയായിരുന്നു. എന്നാല്‍ അതുല്യയും കുഞ്ഞും വീട്ടിൽ കയറാതിരിക്കാനുള്ള പ്രൊട്ടക്ഷൻ ഓർഡർ ഭർതൃവീട്ടുകാരുടെ കൈയിൽ ഉണ്ടായിരുന്നുവെന്നാണ് കുടുംബത്തിന്റേയും പൊലീസിന്റേയും വാദം.
English Summary:Cruelty of in-laws; The young woman and the baby were brought home in Kollam
You may also like this video