Site iconSite icon Janayugom Online

മരിച്ചിട്ടും തീരാത്ത ക്രൂരത; മോർച്ചറിയിൽ സൂക്ഷിച്ച സ്ത്രീയുടെ മൃതദേഹം ലൈംഗികമായി ഉപയോഗിച്ചു, യുവാവ് അറസ്റ്റിൽ

മധ്യപ്രദേശിൽ നിന്നും മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരകൃത്യത്തിന്റെ വാര്‍ത്തയാണ് പുറത്തുവരുന്നത്. മോർച്ചറിയിൽ സൂക്ഷിച്ച സ്ത്രീയുടെ മൃതദേഹം ലൈംഗികമായി ഉപയോഗിക്കുന്ന യുവാവിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. പോസ്റ്റ് മോർട്ടത്തിനായി സൂക്ഷിച്ച സ്ത്രീയുടെ മൃതദേഹം വലിച്ചിഴച്ച് ലൈം​ഗികമായി പീഡിപ്പിക്കുന്ന യുവാവിന്റെ ദൃശ്യങ്ങളാണ് പുറത്തായത്.
സംഭവത്തിൽ മധ്യപ്രദേശിലെ ബുർഹാൻപൂർ ജില്ലയിൽ നിന്നുള്ള യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ വർഷം ഏപ്രിലിലാണ് സംഭവം നടന്നതെങ്കിലും ഈ ക്രൂരകൃത്യത്തിന്റെ സിസിടിവി ദൃശ്യങ്ങൾ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. 

പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം സൂക്ഷിച്ചിരിക്കുന്ന മോർച്ചറിക്കുള്ളിൽ അതിക്രമിച്ചു കയറി മൃതദേഹം വലിച്ചിഴച്ച ശേഷം ലൈം​ഗികമായി ഉപയോഗിക്കുകയായിരുന്നു. 2024 ഏപ്രിൽ 18 ന് ഖക്‌നാർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന് കീഴിലുള്ള സർക്കാർ അഫിലിയേറ്റഡ് മോർച്ചറിയിലാണ് സംഭവമുണ്ടായത്. 

അധികൃതരുടെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഭൗരാഘട്ട് പ്രദേശത്തെ തൻജിയപട്ട് ഗ്രാമത്തിലെ 25 വയസ്സുള്ള നിലേഷ് ഭിലാലയെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്. ഇയാളെ കോടതിയിൽ ഹാജരാക്കി. തുടർച്ചയായ ചോദ്യം ചെയ്യലുകൾക്ക് ശേഷം നിലേഷ് ഭിലാലയെ അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതായി ഖക്‌നാർ പോലീസ് സ്റ്റേഷൻ ഇൻചാർജ് അഭിഷേക് ജാദവ് പ്രസ്താവനയിൽ പറഞ്ഞു. പ്രതിക്ക് മോർച്ചറിയിലേക്ക് എങ്ങനെ പ്രവേശനം ലഭിച്ചു എന്നതിനെക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ടെന്ന് മറ്റൊരു പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു

Exit mobile version