Site iconSite icon Janayugom Online

സിടി സ്കാനുകള്‍ രക്താര്‍ബുദത്തിന് കാരണമാകുന്നു

കമ്പ്യൂട്ടെഡ് ടോമോഗ്രഫി (സിടി) സ്കാനുകള്‍ കുട്ടികള്‍ക്കും യുവാക്കള്‍ക്കുമിടയില്‍ രക്താര്‍ബുദ സാധ്യത വര്‍ധിപ്പിക്കുന്നതായി പഠനം. നേച്ചര്‍ മെഡിസിന്‍ ജേണലാണ് പഠനം പ്രസിദ്ധീകരിച്ചത്. പത്തുലക്ഷത്തിനടുത്ത് രോഗികളെ ഉള്‍പ്പെടുത്തി ദ യൂറോപ്യന്‍ പീഡിയാട്രിക് സിടി (ഇപിഐ‑സിടി)യാണ് പഠനം നടത്തിയത്.

കമ്പ്യൂട്ടറിന്റെ സഹായത്തോടെ എക്സ്റേകള്‍ ഉപയോഗിച്ച് ആന്തരികാവയവങ്ങളുടെ വിശദമായ ചിത്രീകരണം നടത്തുന്ന രീതിയാണ് സിടി സ്കാന്‍. സിടി സ്കാനിന് ഉപയോഗിച്ച റേ‍‍ഡ‍ിയേഷന്‍ ഡോസും രക്താര്‍ബുദ സാധ്യതയും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു. 10–15 യൂണിറ്റ് റേഡിയേഷന്‍ പോലും കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുന്നുണ്ട്. അതേസമയം കൃത്യമായ രോഗനിര്‍ണയത്തിനും ചികിത്സയ്ക്കും സിടി സ്കാനിന് തര്‍ക്കമില്ലാത്ത പങ്കുണ്ടെന്നും പഠനത്തില്‍ പറയുന്നു.

Eng­lish Sum­ma­ry: CT scans cause leukemia
You may also like this video

Exit mobile version