Site iconSite icon Janayugom Online

മഹത്തായ മാനവികതയെ സൃഷ്ടിക്കലാണ് സാംസ്ക്കാരിക മേഖല ചെയ്യേണ്ടത്: മന്ത്രി പി പ്രസാദ്

p prasadp prasad

മഹത്തായ മാനവികതയെ സൃഷ്ടിക്കലാണ് സാംസ്ക്കാരിക മേഖല ചെയ്യേണ്ടതെന്ന് മന്ത്രി പി പ്രസാദ് പറഞ്ഞു. കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡേറേഷൻ (എഐടിയുസി) സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച സാംസ്ക്കാരിക സന്ധ്യ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നവോത്ഥാന പ്രസ്ഥാനങ്ങളാണ് അതിനൊരു അടിത്തറ പാകിയത്. അത് തൊഴിലാളികളുടെ മുന്നേറ്റത്തിന് വളരെ സഹായമായിട്ടുണ്ട്. മാനവികത കെട്ടിപ്പടുത്തത് മനുഷ്യരാശിയുടെ ഉന്നതിക്ക് വേണ്ടിയാണ്. മതഗ്രന്ഥങ്ങെളെല്ലാം തന്നെ മാനവികതയാണ് പഠിപ്പിക്കുന്നത്. എന്നാൽ എതിർപ്പിന്റെ ഭാഗമായി മാനവികതെയെ ഇല്ലായ്മ ചെയ്യാൻ രാജ്യത്തെ ഭരണ വർഗം ശ്രമിച്ചു കൊണ്ടിരിക്കുന്നു. 

അവർ ഓരോ മനസിലും വർഗീയ ബോംബുകൾ പൊട്ടിക്കുകയാണ്. ബിജെപി പ്രതിഷ്ഠിച്ച രാമനിൽ ഒരു മാനവികതയും കണ്ടിട്ടില്ലെന്നും അദ്ദേഹം കുട്ടിച്ചേർത്തു. ഫെഡറേഷൻ വർക്കിംഗ് പ്രസിഡന്റ് എ എം ഷിറാസ് അധ്യക്ഷത വഹിച്ചു. ഓർഗനൈസിംഗ് സെക്രട്ടറി ഒ ഫിലിപ്പോസ് സ്വാഗതം പറഞ്ഞു. ഫെഡറേഷൻ വൈസ് പ്രസിഡന്റ് മനോജ് ദത്ത് ആമുഖ പ്രഭാഷണം നടത്തി. ചലച്ചിത്ര ഗാനരചയിതാവ് രാജീവ് ആലുങ്കൽ, അമ്മ വൈസ് പ്രസിഡന്റ് ജയൻ ചേർത്തല, വിപ്ലവ ഗായിക പി കെ മേദിനി തുടങ്ങിയവർ പങ്കെടുത്തു. ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് മെൽബൺ തെരഞ്ഞെടുക്കപ്പെട്ട ‘വാലാസൈ പറവകൾ’ എന്ന ചലച്ചിത്രത്തിന്റെ സംവിധായകൻ സുനിൽ മാലൂരിനെ ചടങ്ങിൽ ആദരിച്ചു. സെക്രട്ടറി കെ വി നടരാജൻ നന്ദി പറഞ്ഞു. 

Eng­lish Sum­ma­ry: Cul­tur­al sec­tor should cre­ate great human­i­ty: Min­is­ter P Prasad

You may also like this video

Exit mobile version