ഉക്രെയ്ന് തലസ്ഥാനമായ കീവിലെ കര്‍ഫ്യു പിന്‍വലിച്ചു. എത്രയും വേഗം റെയില്‍വേ സ്റ്റേഷനിലേക്ക് നീങ്ങാന്‍ ഇന്ത്യക്കാരോട് എംബസി നിര്‍ദേശിച്ചു. രക്ഷാദൗത്യത്തിന് ഉക്രെയ്ന് പ്രത്യേക ട്രെയിനുകള്‍ തയാറാക്കിയിട്ടുണ്ട്. മലയാളി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ നിരവധി ഇന്ത്യക്കാരാണ് കീവിലുള്ളത്. നേരത്തെ, കീവിൽ നിന്നും ട്രെയിൻ മാർഗം യുക്രെയ്ന്റെ പടിഞ്ഞാറൻ മേഖലകളിലേക്ക് മാറാൻ ഇന്ത്യക്കാരോട് എംബസി ആവശ്യപ്പെട്ടിരുന്നു.
അതിനിടെ ഉക്രെയ്നില് കുടുങ്ങിയ വിദ്യാര്‍ഥികള്‍ ഉള്‍പ്പടെയുള്ള ഇന്ത്യക്കാരെ മടക്കിക്കൊണ്ടുവരുന്നതിനായുള്ള ഏകോപനം നടത്തുന്നതിന് കേന്ദ്രമന്ത്രിമാര്‍ നേരിട്ട് ഇടപെടുന്നു. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്.
കേന്ദ്രമന്ത്രിമാരായ ഹര്‍ദീപ് സിംഗ്പുരി, ജ്യോതിരാദിത്യ സിന്ധ്യ, കിരണ്‍ റിജ്ജു, വി.ജെ.സിംഗ് എന്നിവരാണ് ഉക്രെയ്നുമായി അതിര്‍ത്തി പങ്കിടുന്ന നാല് രാജ്യങ്ങളിലേക്ക് പോകുന്നത്. അതിർത്തികളിൽ ഇനിയും 3,000ത്തോളം പേർ കുടുങ്ങി കിടക്കുകയാണ്. അതേസമയം, കീവിലുള്ളവരോട് ട്രെയിനുകളിൽ പടിഞ്ഞാറൻ അതിർത്തികളിലേക്ക് പോകാൻ എംബസി നിർദേശം നൽകിയിരുന്നു. എന്നാൽ അവർക്ക് ഇപ്പോൾ പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്.
English Summary: Curfew lifted in Kiev: Indian Union ministers travel to Ukraine for coordination
You may like this video also