Site icon Janayugom Online

കീവിലെ കര്‍ഫ്യൂ പിന്‍വലിച്ചു: ഏകോപനത്തിനായി ഇന്ത്യന്‍ കേന്ദ്ര മന്ത്രിമാര്‍ ഉക്രെയ്നിലേക്ക്

Ukraine war

ഉക്രെയ്ന്‍ തലസ്ഥാനമായ കീ​വി​ലെ ക​ര്‍​ഫ്യു പിന്‍വലി​ച്ചു. എ​ത്ര​യും വേ​ഗം റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ലേ​ക്ക് നീ​ങ്ങാ​ന്‍ ഇ​ന്ത്യ​ക്കാ​രോ​ട് എം​ബ​സി നി​ര്‍​ദേ​ശി​ച്ചു. ര​ക്ഷാ​ദൗ​ത്യ​ത്തി​ന് ഉ​ക്രെ​യ്ന്‍ പ്ര​ത്യേ​ക ട്രെ​യി​നു​ക​ള്‍ ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. മ​ല​യാ​ളി വി​ദ്യാ​ര്‍ത്ഥി​ക​ള്‍ ഉ​ള്‍​പ്പ​ടെ നി​ര​വ​ധി ഇ​ന്ത്യ​ക്കാ​രാ​ണ് കീ​വി​ലു​ള്ള​ത്. നേ​ര​ത്തെ, കീ​വി​ൽ നി​ന്നും ട്രെ​യി​ൻ മാ​ർ​ഗം യു​ക്രെ​യ്ന്‍റെ പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​ക​ളി​ലേ​ക്ക് മാ​റാ​ൻ ഇ​ന്ത്യ​ക്കാ​രോ​ട് എം​ബ​സി ആവശ്യപ്പെട്ടിരുന്നു.
അതിനിടെ ഉ​ക്രെ​യ്‌​നി​ല്‍ കു​ടു​ങ്ങി​യ വി​ദ്യാ​ര്‍​ഥി​ക​ള്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള ഇ​ന്ത്യ​ക്കാ​രെ മ​ട​ക്കി​ക്കൊ​ണ്ടു​വ​രു​ന്ന​തി​നാ​യു​ള്ള ഏ​കോ​പ​നം ന​ട​ത്തു​ന്ന​തി​ന് കേ​ന്ദ്ര​മ​ന്ത്രി​മാ​ര്‍ നേ​രി​ട്ട് ഇ​ട​പെ​ടു​ന്നു. പ്ര​ധാ​ന​മ​ന്ത്രി നരേന്ദ്രമോഡി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന യോ​ഗ​ത്തി​ലാ​ണ് ഇ​ക്കാ​ര്യ​ത്തി​ൽ തീരുമാനമായത്.

കേന്ദ്രമന്ത്രിമാരായ ഹ​ര്‍​ദീ​പ് സിം​ഗ്പു​രി, ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ, കി​ര​ണ്‍ റി​ജ്ജു, വി.​ജെ.​സിം​ഗ് എ​ന്നി​വ​രാ​ണ് ഉ​ക്രെ​യ്‌​നു​മാ​യി അ​തി​ര്‍​ത്തി പ​ങ്കി​ടു​ന്ന നാ​ല് രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് പോ​കു​ന്ന​ത്. അ​തി​ർ​ത്തി​ക​ളി​ൽ ഇ​നി​യും 3,000ത്തോ​ളം പേ​ർ കു​ടു​ങ്ങി കി​ട​ക്കു​ക​യാ​ണ്. ‌ അതേസമയം, കീ​വി​ലു​ള്ള​വ​രോ​ട് ട്രെ​യി​നു​ക​ളി​ൽ പ​ടി​ഞ്ഞാ​റ​ൻ അ​തി​ർ​ത്തി​ക​ളി​ലേ​ക്ക് പോ​കാ​ൻ എം​ബ​സി നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ അ​വ​ർ​ക്ക് ഇ​പ്പോ​ൾ പു​റ​ത്തി​റ​ങ്ങാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണ് നിലവിലുള്ളത്.

Eng­lish Sum­ma­ry: Cur­few lift­ed in Kiev: Indi­an Union min­is­ters trav­el to Ukraine for coordination

You may like this video also

Exit mobile version