Site iconSite icon Janayugom Online

പാഠ്യപദ്ധതിപരിഷ്കരണ ചര്‍ച്ച ഇന്ന്; 48 ലക്ഷം കുട്ടികള്‍ പങ്കെടുക്കും

പാഠ്യപദ്ധതി പരിഷ്‌കരണത്തിൽ സംസ്ഥാനത്തെ ഒന്നുമുതൽ 12 വരെയുള്ള ക്ലാസുകളിൽ വിദ്യാർഥികളുടെ ചർച്ച ഇന്ന്.ആദ്യ ഇടവേളയ്‌ക്കുശേഷം പകൽ 11 മുതൽ ചർച്ച ആരംഭിക്കും. ഒന്നരമണിക്കൂർവരെ വിനിയോഗിക്കാം.പാഠ്യപദ്ധതി പരിഷ്‌കരണ ചരിത്രത്തിൽ ലോകത്താദ്യമായാണ്‌ സംസ്ഥാനത്തെ 48 ലക്ഷം കുട്ടികളുടെയുംഅഭിപ്രായംകൂടി സ്വരൂപിക്കുന്നതെന്ന്‌ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

മന്ത്രി കാസർകോട്‌ കുണ്ടംകുഴി ഗവഎച്ച്‌എസ്‌എസിൽ പങ്കെടുക്കും.ക്ലാസുകളിലെ ചർച്ചയ്‌ക്ക്‌ സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്‌സിഇആർടി) ഓരോ വിഷയത്തിനും പ്രത്യേക കുറിപ്പ്‌ നൽകിയിട്ടുണ്ട്‌. 

കുട്ടികളുടെ നിർദേശങ്ങൾ ക്രോഡീകരിച്ച്‌ ബിആർസികൾക്ക്‌ നൽകും. ബിആർസികൾ ഉപജില്ലകളിലെ അഭിപ്രായങ്ങൾ എസ്‌സിഇആർടിക്ക്‌ കൈമാറും. കുട്ടികളുടെ അഭിപ്രായങ്ങൾ സുപ്രധാന രേഖയായി പ്രസിദ്ധീകരിക്കും.

Eng­lish Summary:
Cur­ricu­lum reform debate today; 48 lakh chil­dren will participate

You may also like this video:

Exit mobile version