Site iconSite icon Janayugom Online

കസ്റ്റഡി അപേക്ഷ തള്ളി; വനം വകുപ്പ് ഓഫിസ് തകര്‍ത്ത കേസില്‍ പി വി അൻവറിന് ജാമ്യം

വനം വകുപ്പ് ഓഫിസ് തകര്‍ത്ത കേസില്‍ പി വി അൻവർ എംഎൽഎയ്ക്ക് ജാമ്യം അനുവദിച്ച് നിലമ്പൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി. പി വി അൻവറിനെ കസ്റ്റഡിയിൽ വേണമെന്ന പൊലീസിന്റെ ആവശ്യം കോടതി തള്ളി. ഞായറാഴ്ച രാത്രി അറസ്റ്റിലായ അൻവറിലെ 14 ദിവസത്തേയ്ക്കു റിമാൻഡ് ചെയ്തിരുന്നു. തവനൂർ സെൻട്രൽ ജയിലിലാണ് ഇപ്പോൾ. കൃത്യനിർവഹണം തടയൽ, പൊതുമുതൽ നശിപ്പിക്കൽ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് അൻവറിനെ അറസ്റ്റ് ചെയ്തത്. കേസിൽ പി വി അൻവർ ഒന്നാം പ്രതിയാണ്. അൻവറുൾപ്പെടെ 11 പ്രതികളാണുള്ളത്. മറ്റു 4 പ്രതികളെയും റിമാൻഡ് ചെയ്തു. 

Exit mobile version