കൊല്ലത്ത് പന്നിപ്പടക്കം പൊട്ടി യുവതിക്ക് ഗുരുതരമായി പരുക്കേറ്റു. കടയ്ക്കലിലാണ് സംഭവം. കടയ്ക്കല്‍ സ്വദേശിനിയായ രാജി (35)യുടെ ഇടത് കൈപ്പത്തി അറ്റു. ഒരു കണ്ണിന്റെ കാഴ്ച നഷ്ടമാകുകയും ചെയ്തു. ടി ടി സി വിദ്യാര്‍ത്ഥിനിയാണ് രാജി. രാജിയുടെ അമ്മ ലീലയ്ക്കാണ് പന്നിപ്പടക്കം കിട്ടിയത്. പന്നിപ്പടക്കം അമ്മ അഴിച്ച് നോകുന്നത് കണ്ട രാജി അമ്മയുടെ കയ്യില്‍ നിന്ന് വാങ്ങി വെട്ടുകത്തി ഉപയോഗിച്ച് വെട്ടി പൊളിച്ചപ്പോഴാണ് പൊട്ടിത്തെറിയുണ്ടായത്. ഉടന്‍ തന്നെ രാജിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
English Summary:Cut the pork crackers with a strong knife. The woman was seriously injured
You may also like this video