24 January 2026, Saturday

Related news

January 22, 2026
January 1, 2026
January 1, 2026
December 25, 2025
December 7, 2025
November 30, 2025
November 24, 2025
November 15, 2025
November 15, 2025
November 15, 2025

ചേനയെന്ന് കരുതി പന്നിപ്പടക്കം വെട്ടുകത്തി കൊണ്ട് വെട്ടി; യുവതിക്ക് ഗുരുതര പരിക്ക്

Janayugom Webdesk
കൊല്ലം
June 30, 2023 12:40 pm

കൊല്ലത്ത് പന്നിപ്പടക്കം പൊട്ടി യുവതിക്ക് ഗുരുതരമായി പരുക്കേറ്റു. കടയ്ക്കലിലാണ് സംഭവം. കടയ്ക്കല്‍ സ്വദേശിനിയായ രാജി (35)യുടെ ഇടത് കൈപ്പത്തി അറ്റു. ഒരു കണ്ണിന്റെ കാഴ്ച നഷ്ടമാകുകയും ചെയ്തു. ടി ടി സി വിദ്യാര്‍ത്ഥിനിയാണ് രാജി. രാജിയുടെ അമ്മ ലീലയ്ക്കാണ് പന്നിപ്പടക്കം കിട്ടിയത്. പന്നിപ്പടക്കം അമ്മ അഴിച്ച് നോകുന്നത് കണ്ട രാജി അമ്മയുടെ കയ്യില്‍ നിന്ന് വാങ്ങി വെട്ടുകത്തി ഉപയോഗിച്ച് വെട്ടി പൊളിച്ചപ്പോഴാണ് പൊട്ടിത്തെറിയുണ്ടായത്. ഉടന്‍ തന്നെ രാജിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Eng­lish Summary:Cut the pork crack­ers with a strong knife. The woman was seri­ous­ly injured

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.