ലോകത്ത് കഴിഞ്ഞ വര്‍ഷം ആരോഗ്യ സ്ഥാപനങ്ങള്‍ക്കും സംവിധാനങ്ങള്‍ക്കുമെതിരെ നടന്ന സൈബര്‍ ആക്രമണങ്ങളില്‍ ഇന്ത്യ രണ്ടാം സ്ഥാനത്ത്. ഡിജിറ്റല്‍ സുരക്ഷയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനമായ ക്ലൗഡ് ഡെസ്ക്കിന്റെ പഠന റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍. 2021ല്‍ ആരോഗ്യ സ്ഥാപനങ്ങള്‍ക്കെതിരെ ഏറ്റവും കൂടുതല്‍ സൈബര്‍ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത രാജ്യ യുഎസാണ്, 28 ശതമാനം. ഇന്ത്യയിലെ നിരക്ക് 7.7 ശതമാനമാണ്. ഫ്രാന്‍സാണ് മൂന്നാം സ്ഥാനത്ത്, ഏഴ് ശതമാനം.
2021 മായി താരതമ്യം ചെയ്യുമ്പോള്‍ ഈ വര്‍ഷം ആദ്യ നാല് മാസത്തില്‍ ആരോഗ്യ സ്ഥാപനങ്ങള്‍ക്കും സംവിധാനങ്ങള്‍ക്കുമെതിരായ സൈബര്‍ ആക്രമണങ്ങളില്‍ 95.35 ശതമാനം വര്‍ധനവ് ഉണ്ടായതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ആരോഗ്യ മേഖലയിൽ ഇന്ത്യ ഡിജിറ്റല്‍വല്‍ക്കരണം വിപുലീകരിക്കുന്നതിനിടയില്‍ ഈ കണക്കുകള്‍ ആശങ്കപ്പെടുത്തുന്നണ്.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള പോർട്ടലായ ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷൻ, പേപ്പറില്ലാതെ എളുപ്പത്തിൽ കൈമാറ്റം ചെയ്യുന്നതിനായി രോഗികളുടെ ആരോഗ്യ രേഖകൾ ഡിജിറ്റലൈസ് ചെയ്യുന്നു. ഓരോരുത്തര്‍ക്കും പ്രത്യേകം നമ്പറുകള്‍ നല്‍കി രേഖകള്‍ ഓണ്‍ലൈനില്‍ സൂക്ഷിക്കുകയാണ് ഇതുവഴി ചെയ്യുന്നത്. എന്നാല്‍ വലിയ അളവിലുള്ള ഡിജിറ്റൽ മെഡിക്കൽ റെക്കോർഡുകൾ സൂക്ഷിക്കുന്നത് ദുരുപയോഗ സാധ്യത വര്‍ധിപ്പിക്കുമെന്ന് സൈബർ വിദഗ്ധർ ആശങ്ക ഉന്നയിച്ചിട്ടുണ്ട്.
കോവിഡ് വാക്സിനേഷന്‍ റെക്കോഡുകള്‍ സൂക്ഷിക്കുന്നതിനു വേണ്ടി 2021ല്‍ കോവിന്‍ ആപ്പിനും കേന്ദ്ര സര്‍ക്കാര്‍ രൂപം നല്‍കിയിരുന്നു. അതേമയം ആഗോളതലത്തില്‍ വാക്സിന്‍ റെക്കോഡുകള്‍ വലിയതോതില്‍ ചോര്‍ന്നതായി ക്ലഡ്‌ഡസ്ക് പറയുന്നു. പേര്, വിലാസം, ഇ‑മെയില്‍, ഫോണ്‍നമ്പര്‍ തുടങ്ങി ആരോഗ്യപ്രവര്‍ത്തകുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നു. അഡ്മിനിസ്ട്രേഷൻ ലോഗിന്‍ വിവരങ്ങളും സാമ്പത്തിക രേഖകളും ചോര്‍ത്തി.
മഹാമാരിക്കിടെ ലോകാരോഗ്യ സംഘടനയുടെ പേരില്‍ പുതുക്കിയ സുരക്ഷാമാര്‍ഗനിര്‍ദ്ദേശങ്ങളെന്ന വ്യാജേന ജനങ്ങള്‍ക്ക് വൈറസ് ലിങ്കുകള്‍ വ്യാപകമായി ലഭിച്ചിരുന്നു. 2021ല്‍ ആരോഗ്യമേഖലയുടെ സെയില്‍ ഡേറ്റ ബേസുകള്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട് മാത്രം 69.2 ശതമാനം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഈ വര്‍ഷം ആദ്യനാലുമാസങ്ങളില്‍ ഈ കണക്ക് 78.6 ശതമാനമായി ഉയര്‍ന്നുവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
English Summary:Cyber attacks on health systems: India second
You may also like this video