എയിംസ് ഉള്‍പ്പെടെ രാജ്യത്തെ പ്രമുഖ സര്‍ക്കാര്‍ ആശുപത്രികളിലുണ്ടായ സൈബര്‍ ആക്രമണങ്ങളില്‍ സഭാ നടപടികള്‍ നിര്‍ത്തിവച്ച് ചര്‍ച്ച നടത്തണമെന്ന് രാജ്യസഭാ എം പി ബിനോയ് വിശ്വം. രാജ്യത്തുടനീളമുള്ള സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്ന് വിവരച്ചോര്‍ച്ചയുണ്ടാകുന്ന സാഹചര്യമാണുള്ളത്. അതുവഴി കോടിക്കണക്കിന് പൗരന്മാരുടെ വ്യക്തിപരമായ വിവരങ്ങള്‍ ചോർന്നിട്ടുണ്ടെന്നും വിഷയം, സഭാ നടപടികള്‍ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നും രാജ്യസഭാ അധ്യക്ഷന്‍ നല്കിയ റൂൾ 267 പ്രകാരമുള്ള നോട്ടീസില്‍ പറയുന്നു.
രാജ്യത്തെ പൗരന്മാർ സർക്കാർ ആശുപത്രികൾ സന്ദർശിക്കുന്നത് അവർക്ക് മികച്ച ആരോഗ്യ സംരക്ഷണം ലഭിക്കുമെന്ന ആത്മവിശ്വാസത്താലാണ്. എന്നാൽ ഇത്തരം ഡാറ്റാ ലംഘനങ്ങൾ ഈ ആത്മവിശ്വാസം തകർക്കുകയും അവരുടെ മനസ്സിൽ ഭയം സൃഷ്ടിക്കുകയുമാണ് ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സ്വകാര്യതാ ലംഘനങ്ങള്‍ക്ക് കാരണമാകുന്ന ഇത്തരം സൈബര്‍ ആക്രമണങ്ങള്‍ക്കുനേരെ സർക്കാരിന് കണ്ണടയ്ക്കാൻ കഴിയില്ല. ഡാറ്റാബേസുകളുടെ അടിസ്ഥാന സുരക്ഷാ സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിന് കേന്ദ്രസർക്കാർ അടിയന്തര നടപടി സ്വീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം നോട്ടീസിൽ ചൂണ്ടിക്കാട്ടി.
English Summary:Cyber attacks on hospitals; Binoy Vishwam MP wants to stop the assembly proceedings and discuss
You may also like this video