എച്ച്എസ്എസ് അരിമ്പൂർ ഹൈയർ സെക്കന്ററി സ്കൂളിൽ കുട്ടികൾ സ്വന്തമായി നിർമ്മിച്ച റോബോട്ട് ‘സൈബോട്ടാ‘ണ് നവാഗതരെ സ്വീകരിക്കാൻ റോസാപ്പൂവുമായി മുന്നിലെത്തിയത്. കുട്ടികളുടെ ഇടയിൽ സ്മാർട്ടായ സൈബോട്ട് വിദ്യാലയ വരാന്തകളിലും ക്ലാസ്സ് മുറികളിലും സജീവ സാന്നിധ്യമായി. എറവ് കപ്പൽ പള്ളിയ്ക്കു കീഴിൽ പ്രവർത്തിക്കുന്ന സകൂളിലെ ഹയർ സെക്കന്ററി കമ്പ്യൂട്ടർ സയൻസ് ഡിപ്പാർട്ട്മെന്റിലെ അധ്യാപിക സമിതയുടെയും മെന്റർ ആൽബിൻ സെബിയുടെയും മേൽനോട്ടത്തിൽ ബെനഡിക്ട് പോൾ, ബെവിൻ ജോൺ, സച്ചിൻ കെ എസ്, അഭിനവ്, രോഹിത്, ധ്രുപത്, അക്ഷയ് കുമാർ, ഫിഡിൽ എസ് കുണ്ടുകുളം എന്നിവരാണ് റോബോട്ട് രൂപകൽപ്പന ചെയ്തത്.
പ്ലസ് വൺ പ്രവേശനോത്സവം സ്കൂൾ മാനേജർ ഫാ. റോയ് ജോസഫ് വടക്കൻ ഉദ്ഘാടനം ചെയ്തു. അസി. മാനേജർ ഫാ. ഡെബിൻ ഒലക്കേങ്കിൽ അധ്യക്ഷനായി. പ്രിൻസിപ്പാൾ നീതി ഡേവീസ്, ട്രസ്റ്റി ഫ്രാൻസീസ് പാർട്ടിക്കാരൻ, അസി. മാനേജർ ഫാ. ഡെബിൻ ഒലക്കേങ്കിൽ, പഞ്ചായത്ത് മെബർ പി എ ജോസ്, പിടിഎ പ്രസിഡന്റ് സി ഒ വർഗ്ഗീസ്, വൈസ് പ്രസിഡന്റ് ബിജു തോലത്ത്, ഹൈസ്കൂൾ പ്രതിനിധി സി അഞ്ജലി എന്നിവർ സംസാരിച്ചു.
English Summary: ‘Cybot’ made by children to welcome newcomers
You may also like this video