Site iconSite icon Janayugom Online

ദിത്വ ചുഴലിക്കാറ്റ്: സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും

ബംഗാള്‍ ഉള്‍ക്കടലില്‍ ശ്രീലങ്കയ്ക്ക് മുകളിലായുള്ള ദിത്വ ചുഴലിക്കാറ്റ് ഇന്ന് രാവിലെയോടെ വടക്കന്‍ തമിഴ്‌നാട്, പുതുച്ചേരി, തെക്കന്‍ ആന്ധ്രാപ്രദേശ് തീരത്തിന് സമീപം എത്തിച്ചേരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇതിനെ തുടര്‍ന്ന് തീരപ്രദേശങ്ങളില്‍ ജാഗ്രതാനിര്‍ദേശം നല്‍കിയിരിക്കുകയാണ്. തീരപ്രദേശങ്ങളില്‍ ശക്തമായ കാറ്റാണ് വീശുന്നത്.

ചുഴലിക്കാറ്റിന്റെ വേഗം മണിക്കൂറില്‍ അഞ്ചുകിലോമീറ്ററാണ്. ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി തമിഴ്‌നാട്ടില്‍ കനത്തമഴയാണ് അനുഭവപ്പെടുന്നത്. ഉച്ചവരെ കനത്തമഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അതേസമയം ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി കേരളത്തിലും മഴ തുടരും. ഇടത്തരം മഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്.

Exit mobile version