Site iconSite icon Janayugom Online

അറബിക്കടലില്‍ ചക്രവാതച്ചുഴി: സംസ്ഥാനത്ത് കനത്തമഴയ്ക്ക് സാധ്യത, മുന്നറിയിപ്പില്ലാത്ത ദിവസം

heavy rainheavy rain

അറബിക്കടലില്‍ ചക്രവാതച്ചുഴി രൂപപ്പെട്ട സാഹചര്യത്തില്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത. ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറത്തുവിടുന്ന മുന്നറിയിപ്പ്. അതേസമയം ഇന്ന് ഒരു ജില്ലയിലും അലര്‍ട്ട് പ്രഖ്യാപിച്ചിട്ടില്ല. 

ഞായറാഴ്ച മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയൊരു ചക്രവാതച്ചുഴിയും രൂപപ്പെട്ടേക്കുമെന്നും കാലാവസ്ഥാ മുന്നറിയിപ്പിലുണ്ട്. ലക്ഷദ്വീപിന് മുകളിലായാണ് ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നത്. മറ്റൊരു ചക്രവാതച്ചുഴി ഗുജറാത്തിനു സമീപം വടക്കു കിഴക്കന്‍ അറബിക്കടലിലും സ്ഥിതിചെയ്യുന്നുണ്ട്. 

ഓഗസ്റ്റ് 24 ഓടെ വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയൊരു ചക്രവാതച്ചുഴിയും രൂപപ്പെടാന്‍ സാധ്യതയുണ്ട്. ഇതിന്റെ ഫലമായി കേരളത്തില്‍ അടുത്ത അഞ്ച് ദിവസം മഴയുണ്ടാകുമെന്നും കാലാവസ്ഥാവകുപ്പ് പുറത്തുവിടുന്ന മുന്നറിയിപ്പില്‍ പറയുന്നു. 

Exit mobile version