മിഷോങ് ചുഴലിക്കാറ്റിനെത്തുടർന്ന് വിവിധ സംസ്ഥാനങ്ങളിലെ 118 ട്രെയിൻ സർവീസുകൾ റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു. കേരളത്തിൽ സർവീസ് നടത്തുന്ന 35 ട്രെയിനുകളാണ് റദ്ദാക്കിയത്. റദ്ദാക്കിയ ട്രെയിനുകളിൽ ടിക്കറ്റ് ബുക്ക് ചെയ്‌തിരുന്നവർക്ക് മുഴുവൻ തുകയും തിരിച്ചുനൽകുമെന്ന് റെയിൽവേ അറിയിച്ചു.
റദ്ദാക്കിയ ട്രെയിനുകളുടെ വിവരം ചുവടെ: നരസാപൂർ– കോട്ടയം (07119, ഞായർ), കോട്ടയം–-നരസാപൂർ (07120, തിങ്കൾ), സെക്കന്തരാബാദ്–- കൊല്ലം (-07129, ബുധൻ), കൊല്ലം–-സെക്കന്തരാബാദ് (07130, ഞായർ), ഗോരഖ്പൂർ–-കൊച്ചുവേളി (12511, ചൊവ്വ), കൊച്ചുവേളി–-ഗോരഖ്പൂർ (12512, ബുധൻ), തിരുവനന്തപുരം–-ന്യൂഡൽഹി (12625, ഞായർ), തിരുവനന്തപുരം–-ന്യൂഡൽഹി (12625, തിങ്കൾ),ന്യൂഡൽഹി–-തിരുവനന്തപുരം (12626, ചൊവ്വ), ന്യൂഡൽഹി–തിരുവനന്തപുരം (12626, ബുധൻ), നാഗർകോവിൽ–-ഷാലിമാർ (12659, ഞായർ), ഷാലിമാർ–-നാഗർകോവിൽ(12660, ബുധൻ), ധൻബാദ്–-ആലപ്പുഴ (13351, ഞായർ), ധൻബാദ് –-ആലപ്പുഴ (13351, തിങ്കൾ), ആലപ്പുഴ-–-ധൻബാദ് (13352, ബുധൻ), ആലപ്പുഴ-–-ധൻബാദ് (13352, വ്യാഴം)
സെക്കന്തരാബാദ് –-തിരുവനന്തപുരം (17230, ഞായർ), സെക്കന്തരാബാദ് –- തിരുവനന്തപുരം (17230, തിങ്കൾ), സെക്കന്തരാബാദ് –- തിരുവനന്തപുരം ( 17230, ചൊവ്വ), തിരുവനന്തപുരം –-സെക്കന്തരാബാദ് (17229, ചൊവ്വ), തിരുവനന്തപുരം–-സെക്കന്തരാബാദ് (17229, ബുധൻ), തിരുവനന്തപുരം–-സെക്കന്തരാബാദ് ( 17229, വ്യാഴം), ടാറ്റ–- എറണാകുളം (18189, ഞായർ, എറണാകുളം–-ടാറ്റ (18190,ചൊവ്വ), കന്യാകുമാരി–-ദിബ്രുഗഡ് ( 22503, ബുധൻ), കന്യാകുമാരി–-ദിബ്രുഗഡ് (22503, വ്യാഴം), എറണാകുളം– പട്‌ന (22643, തിങ്കൾ), പട്‌ന–-എറണാകുളം (22644, വ്യാഴം), കൊച്ചുവേളി –കോർബ ( 22648, തിങ്കൾ), കോർബ–-കൊച്ചുവേളി (22647, ബുധൻ), പട്‌ന–-എറണാകുളം (22670, ചൊവ്വ), ബിലാസ്‌പൂർ–-എറണാകുളം (22815, തിങ്കൾ), എറണാകുളം–-ബിലാസ്‌പൂർ (22816, ബുധൻ), ഹാതിയ– എറണാകുളം (22837, തിങ്കൾ), എറണാകുളം–-ഹാതിയ (22838, ബുധൻ).
English Summary:Cyclone Mishong; 35 trains to Kerala have been cancelled
You may also like this video