Site icon Janayugom Online

‘മോഖ’ ചുഴലിക്കാറ്റ് അതി തീവ്രചുഴലിക്കാറ്റായി; കേരളത്തില്‍ കനത്തമഴയ്ക്ക് സാധ്യത

മോഖ തീവ്ര ചുഴലിക്കാറ്റായി മാറിയതോടെ കേരളത്തില്‍ അ‍ടുത്ത അഞ്ച് ദിവസങ്ങള്‍കൂടി കനത്തമഴയുണ്ടാകുമെന്ന് കാലാവസ്ഥാകേന്ദ്രം അറിയിച്ചു. വീണ്ടും ശക്തി പ്രാപിച്ചു മണിക്കൂറിൽ 175 km വരെ വേഗതയിൽ അതി തീവ്ര ചുഴലിക്കാറ്റായി മാറി ബംഗ്ലാദേശ് — മ്യാൻമാർ തീരത്ത് കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ട്. കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലും കാറ്റും ഉള്‍പ്പെടെയുള്ള ശക്തമായ മഴക്കാണ് സാധ്യതയുള്ളത്.
വടക്ക് — വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന അതി തീവ്രചുഴലിക്കാറ്റ് മധ്യ ‑കിഴക്കൻ ബംഗാൾ ഉൾക്കടലിൽ വീണ്ടും ശക്തി പ്രാപിച്ചേക്കും. 

മെയ്‌ 14 ഓടെ ശക്തി കുറയുന്ന “മോഖ” ചുഴലിക്കാറ്റ് അന്നേ ദിവസം ഉച്ചയോടെ Cox’s Bazar ( ബംഗ്ലാദേശ് ) നും Kyaukpyu( മ്യാൻമർ ) ഇടയിൽ പരമാവധി 175 km/ hr വേഗതയിൽ കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 

Eng­lish Sum­ma­ry: Cyclone ‘Mokha’ becomes super cyclone; Heavy rain like­ly in Kerala

You may also like this video

Exit mobile version