Site iconSite icon Janayugom Online

ചക്രവാതച്ചുഴി; സംസ്ഥാനത്ത് മഴ ശക്തമായി തുടരും

സംസ്ഥാനത്ത് മഴ ശക്തമായി തുടരും. കന്യാകുമാരി കടലിനും സമീപത്തുമായി തുടരുന്ന ചക്രവാതച്ചുഴി കന്യാകുമാരി കടൽ, ശ്രീലങ്ക, തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവയ്ക്ക് മുകളിൽ ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു. ഇത് വടക്ക് — വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചു തീവ്രന്യൂനമർദ്ദമായി ശക്തിപ്രാപിക്കാനും സാധ്യത. ഇന്ന് മൂന്ന് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് അലര്‍ട്ട്.

Exit mobile version