Site iconSite icon Janayugom Online

റമാല്‍ ചുഴലിക്കാറ്റ് പശ്ചിമബംഗളില്‍ കരതൊട്ടു

റമാല്‍ ചുഴലിക്കാറ്റ് പശ്ചിമബംഗാളില്‍ കരതൊട്ടു. 110 മുതല്‍ 135 കിലോമീറ്റര്‍ വരെ വേഗതിയിലാാണ് ചുഴലിക്കാറ്റ് വീശിയത്.കാറ്റിന്റെ സ്വാധീനഫലമായി കഴിഞ്ഞ ദിവസം തന്നെ ബംഗാളില്‍ മഴ ആരംഭിച്ചിരുന്നു.ശക്തമായ കാറ്റിൽ സൗത്ത് 24 പർഗാനാസ് ജില്ലയിൽ നിരവധി മരങ്ങൾ കടപുഴകി വീണു. 

ദേശീയ ദുരന്ത നിവാരണ സേന മരങ്ങൾ മുറിച്ച് മാറ്റുകയാണ്. ബംഗാളിലെ തീരപ്രദേശങ്ങളിൽ ഇന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തീരപ്രദേശങ്ങളിൽ നിന്ന് ഒരു ലക്ഷത്തിലധികം പേരെ ഒഴിപ്പിച്ചിട്ടുണ്ട്. ത്രിപുരയിൽ നാല് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. അസം, മേഘാലയ, മണിപ്പൂർ, മിസോറാം എന്നിവിടങ്ങളിലും മുന്നറിയിപ്പുണ്ട്. സംസ്ഥാന, ദേശീയ ദുരന്തനിവാരണ സേനയുടെ 16 ബറ്റാലിയനുകളെ വീതം വിന്യസിച്ചിട്ടുണ്ട്.

കുടിവെള്ളവും ഭക്ഷ്യവസ്തുക്കളുടെ ലഭ്യതയും ഉറപ്പാക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. കൊല്‍ക്കത്ത വിമാനത്താവളം ഞായര്‍ ഉച്ചമുതല്‍ 21 മണിക്കൂര്‍ അടച്ചിട്ടു. 394 വിമാനങ്ങൾ റദ്ദാക്കി. ജിഘ, ശങ്കര്‍പുര്‍, താജ്പുര്‍ മേഖലകളിലെ ഹോട്ടലുകളില്‍നിന്ന് വിനോദസഞ്ചാരികളെ ഒഴിപ്പിച്ചു. കടലില്‍ ഇറങ്ങരുതെന്ന് ജാ​ഗ്രതാ നിര്‍ദേശമുണ്ട്. നാലായിരത്തോളം ക്യാമ്പുകൾ ബം​ഗ്ലാദേശിൽ സജ്ജമാക്കിയിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചിടുമെന്ന് മുതിര്‍ന്ന ഉദ്യോ​ഗസ്ഥന്‍ അറിയിച്ചു.

Eng­lish Summary:
Cyclone Ramal made land­fall in West Bengal

You may also like this video:

Exit mobile version