ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട റിമാല്‍ ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി മാറിക്കൊണ്ടിരിക്കുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത ആറ് മണിക്കൂറിനുള്ളില്‍ ശക്തമായ ചുഴലിക്കാറ്റായി മാറും. ഇന്ന് രാത്രിയോടെ ചുഴലിക്കാറ്റ് ബംഗ്ലാദേശ്- ബംഗാൾ തീരത്ത് സാഗർ ദ്വീപിന് സമീപം കരതൊടുമെന്നാണ്ഐഎംഡിയുടെ മുന്നറിയിപ്പ്.
110 മുതൽ 135 കീലോമിറ്റർ വേഗതയിലാകും കാറ്റ് കരതൊടാൻ സാധ്യതയെന്നാണ് മുന്നറിയിപ്പ്.ഇന്ന് അർധരാത്രിയോടെ കാറ്റ് തീരം തൊട്ടേക്കും. പശ്ചിമ ബംഗാൾ, വടക്കൻ ഒഡീഷ, ത്രിപുര, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ തീരദേശ ജില്ലകളിൽ കാറ്റിന്റെ ഫലമായി അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. അതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.ചില വടക്ക് — കിഴക്കൻ സംസ്ഥാനങ്ങളിലും ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ട്. കാറ്റ് കേരളത്തിൽ ചലനമുണ്ടാക്കില്ലെന്നാണ് നിഗമനം.
ചൊവ്വാഴ്ചയോടെ കാറ്റിന്റെ ശക്തി കുറയും.മത്സ്യതൊഴിലാളികൾക്ക് കടലിൽ പോകുന്നതിന് വിലക്കുണ്ട്. മുന്നറിയിപ്പ് സമയങ്ങളിൽ ആളുകൾ വീട്ടിൽ തന്നെ തുടരാനും പുറത്തിറങ്ങുന്നത് ഒഴിവാക്കാനും കാലാവസ്ഥ വകപ്പ് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
English Summary:
Cyclone Rimal intensifies; will make landfall today, Odisha, West Bengal on alert
You may also like this video: