Site icon Janayugom Online

കാനം ശരിയുടെ പക്ഷത്ത് നിലയുറപ്പിച്ച നേതാവ്: ഡി രാജ

കേരളത്തിലെ ജനങ്ങളുടെ താല്പര്യങ്ങൾക്കും ശരികൾക്കും വേണ്ടി പ്രവർത്തിച്ച നേതാവായിരുന്നു കാനം രാജേന്ദ്രനെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ. സിപിഐ കോട്ടയം ജില്ലാ കൗൺസിൽ സംഘടിപ്പിച്ച കാനം അനുസ്മരണത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഉറച്ച നിലപാടുകളുള്ള ധീരനായ വ്യക്തിയായിരുന്നു കാനം. ദേശീയ‑അന്തർദേശീയ രാഷ്ട്രീയത്തിലുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച് വ്യക്തമായ ധാരണകളും അദ്ദേഹത്തിനുണ്ടായിരുന്നു. എഐവൈഎഫിലൂടെ കടന്നുവന്ന് തൊഴിലാളി വർഗത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച നേതാവായിരുന്നു അദ്ദേഹമെന്നും ഡി രാജ ചൂണ്ടിക്കാട്ടി. ശരികൾക്കായി കേരളം അംഗീകരിച്ച നല്ല നേതാവിന്റെ നിര്യാണം പാർട്ടിക്ക് തീരാ നഷ്ടമാണെന്നും ഡി രാജ ചൂണ്ടിക്കാട്ടി.

 

 

മാമ്മൻമാപ്പിള ഹാളിൽ ചേർന്ന അനുസ്മരണ യോഗത്തിൽ സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന ബിനോയ് വിശ്വം അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി വി ബി ബിനു അനുശോചന പ്രമേയം അവതരിപ്പിച്ചു. സിപിഐ(എം) പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ, എംഎൽഎമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മോൻസ് ജോസഫ്, നഗരസഭ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, വിവിധ രാഷ്ട്രീയ നേതാക്കളായ ലോപ്പസ് മാത്യു, ആനി രാജ, ലതിക സുഭാഷ്, എം ടി കുര്യൻ, സജി മഞ്ഞക്കടമ്പിൽ, സണ്ണി തോമസ്, സാൽവിൻ കൊടിയന്തറ, സുനിൽ തോമസ്, സത്യൻ മൊകേരി, സി കെ ശശിധരൻ, പി വസന്തം, സ്റ്റീഫന്‍ ജോര്‍ജ് എന്നിവർ സംസാരിച്ചു. കാനത്തിന്റെ കുടുംബാംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു.

Eng­lish Summary:d raja about kanam rajendran
You may also like this video

Exit mobile version