Site icon Janayugom Online

രാജ്യത്ത് 24 മണിക്കൂറിൽ 8,309 പുതിയ കോവിഡ് ബാധിതർ; 236 മരണം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 8,309 പുതിയ കോവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ രോഗമ ബാധിച്ചവരുടെ എണ്ണം 3,45,80,832 ആയി. 236 മരണം കൂടി കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചതോടെ ആകെ മരണം 4,68,790.

1,03,859 പേരാണ് നിലവിൽ രോഗം ബാധിച്ച് ചികിത്സയിലുള്ളത്. 544 ദിവസത്തിനിടെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. 9,905 പേർ കൂടി സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 3,40,08,183.
eng­lish summary;daily covid updates india
you may also like this video;

Exit mobile version