Site iconSite icon Janayugom Online

പ്രതിദിന വൈദ്യുതി ഉപയോഗം വീണ്ടും കുറഞ്ഞു

switchswitch

സംസ്ഥാനത്ത് പ്രതിദിന വൈദ്യുതി ഉപയോഗം വീണ്ടും കുറഞ്ഞു. പ്രതിദിന ഉപയോഗം ഒമ്പത് കോടി യൂണിറ്റില്‍ താഴെയായി. 8.76 കോടി യൂണിറ്റാണ് ഞായറാഴ്ചത്തെ പ്രതിദിന ഉപയോഗം. രണ്ട് മാസത്തിനിടെ ആദ്യമായാണ് പ്രതിദിന ഉപയോഗം ഒമ്പത് കോടി യൂണിറ്റിന് താഴെയെത്തുന്നത്. 4559 മെഗാവാട്ടാണ് പീക്ക് സമയത്തെ വൈദ്യുതി ആവശ്യകത. 

ശനിയാഴ്ച 9.56 കോടി യൂണിറ്റായി പ്രതിദിന ഉപയോഗം കുറഞ്ഞിരുന്നു. പീക്ക് സമയത്തെ വൈദ്യുതി ആവശ്യകത 4585 മെഗാവാട്ടുമായിരുന്നു. മിക്ക ദിവസങ്ങളിലും വേനൽമഴ ശക്തമാകുന്നതിനാൽ വൈദ്യുതി ഉപയോഗം കുറയുമെന്നാണ് വൈദ്യുതി ബോര്‍ഡ് പ്രതീക്ഷിക്കുന്നത്. 

Eng­lish Sum­ma­ry: Dai­ly elec­tric­i­ty usage has again decreased

You may also like this video

Exit mobile version