Site iconSite icon Janayugom Online

സവര്‍ണര്‍ക്കൊപ്പം ഭക്ഷണം കഴിച്ചതിന് ദളിതനെ തല്ലിക്കൊന്നു

ഉത്തരാഖണ്ഡില്‍ നൈനിറ്റാള്‍ ജില്ലയിലെ ചമ്പാവത്തില്‍ നടന്ന വിവാഹച്ചടങ്ങില്‍ സവര്‍ണര്‍ക്കൊപ്പം ഭക്ഷണം കഴിച്ചതിന് ദളിത് വിഭാഗത്തിൽപ്പെട്ട ആളെ തല്ലിക്കൊന്നു. ആള്‍ക്കൂട്ടത്തിന്റെ ക്രൂരമര്‍ദ്ദനത്തിനിരയായ രമേഷ് റാം (45) ആണ് മരിച്ചത്. ചമ്പാവത്ത് പതി ബ്ലോക്കില്‍ തയ്യല്‍ക്കട നടത്തിയിരുന്ന റാമിനെ വിവാഹത്തിന് പങ്കെടുക്കാൻ പോയതിന് ശേഷം തലയിലും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും മുറിവേറ്റ പാടുകളോടെയാണ് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഗ്രാമവാസികള്‍ അദ്ദേഹത്തെ ചമ്പാവത്തിലെ ലോഹഘട്ട് ടൗണിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ എത്തിച്ചു. പിന്നീട് ഹല്‍ദ്‌വാനിയിലെ ഡോ.സുശീല തിവാരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തെങ്കിലും അവിടെ വച്ച് മരണമടയുകയായിരുന്നു.

സവര്‍ണ ജാതിക്കാരായ പുരുഷന്മാര്‍ക്കൊപ്പം ഇരുന്ന് ഭക്ഷണം കഴിച്ചതില്‍ പ്രകോപിതരായ ഒരു കൂട്ടം ആളുകള്‍ വിവാഹച്ചടങ്ങിനിടെ തന്റെ ഭര്‍ത്താവിനെ മര്‍ദിച്ചതായി റാമിന്റെ ഭാര്യ തുളസി ദേവി ആരോപിച്ചു. തുളസി ദേവിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 302,എസ്‌സി/എസ്‌ടി ആക്ട് എന്നിവ പ്രകാരം അജ്ഞാതരായ ആളുകള്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പതി ബ്ലോക്ക് പൊലീസ് പറഞ്ഞു. ഒരു സര്‍ക്കിള്‍ ഓഫീസറുടെ നേതൃത്വത്തില്‍ മരണം അന്വേഷിക്കുമെന്ന് പൊലീസ് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഹരി പ്രസാദ് പറഞ്ഞു.

eng­lish summary;Dalit beat­en to death for eat­ing with Sovereign

you may also like this video;

Exit mobile version