Site iconSite icon Janayugom Online

ബിജെപിയുടെ ഭരണത്തിന്‍ കീഴില്‍ ദളിത് വിവേചനം കടുക്കുന്നു

ബിജെപി ഭരണത്തിന്‍ കീഴില്‍ രാജ്യത്ത് ദളിത് വിഭാഗങ്ങള്‍ക്കുനേരെ അക്രമവും, വിവേചനവും കൂടുന്നു. ചീഫ് ജസ്റ്റീസ് ഗവായിക്ക് നേരെയുള്ള ചെരിപ്പേറും, ഹരിയാനയില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരില്‍ നിന്നും കടുത്ത ജാതിവിവേചനം നേരിട്ടതിനെ തുടര്‍ന്ന് ഐപിഎസ് ഉദ്യോഗസ്ഥനായ വൈ പുരന്‍ കുമാറിന്റെ ആത്മഹത്യചെയ്ത സംഭവും അടുത്ത നടന്ന പ്രധാന സംഭവങ്ങളാണ്, സനാതന ധര്‍മ്മത്തെ വിമര്‍ശിച്ചെന്നാരോപിച്ചാണ് ചീഫ് ജസ്റ്റീസ് ബി ആര്‍ ഗവായിക്കെ നേരെ സുപ്രീംകോടതിയില്‍ വെച്ചാണ് അഭിഭാഷകന്‍ ചെരിപ്പേറ് നടത്തിയത് .

ഹരിയാന കേഡറിലെ ഐപിഎസ്. ഉദ്യോഗസ്ഥനായ വൈ പൂരം കുമാർ ചണ്ഡീഗഡിലെ ഔദ്യോഗിക വസതിയിൽ വെടിയേറ്റ് മരിച്ച സംഭവത്തിൽ, ജാതി വിവേചനം, മാനസിക പീഡനം, അതിക്രമങ്ങൾ എന്നിവ ആരോപത്തിലുണ്ട്. ഇതെല്ലാം അദ്ദേഹത്തിന്റെ ആത്മഹത്യകുറിപ്പില്‍ പറയുന്നത്.ഒപ്പം ജോലി ചെയ്യുന്ന ഐപിഎസ്ഉദ്യോഗസ്ഥർ, ഒരു വിരമിച്ച ഐപിഎസ്. ഉദ്യോഗസ്ഥൻ, മൂന്ന് വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥർ എന്നിവരടക്കം നിരവധി ഉന്നത ഉദ്യോഗസ്ഥരുടെ പേരുകൾ പൂരം കുമാർ എഴുതിയ എട്ട് പേജുള്ള കുറിപ്പിൽ പരാമർശിച്ചിട്ടുണ്ട്. ഈ രണ്ടു കേസിലും പരാമര്‍ശിക്കപ്പെടുന്ന ആളുകള്‍ക്കെതിരെ യാതോരു നടപടിയും സ്വീകരിച്ചിട്ടില്ല. പൊലീസ് നോക്കി നില്‍ക്കെ യുപിയില്‍ ഒരു ദളിത് യുവാവ് കെല്ലപ്പെട്ടതും, മധ്യപ്രദേശില്‍ അനധികൃത ഖനനത്തെ എതിര്‍ത്തതിന് ദളിതനായ വ്യക്തിയുടെ മേല്‍ മൂത്രമൊഴിച്ച സംഭവം ഉണ്ടായിട്ടും നടപടികള്‍ ഒന്നും സ്വീകരിച്ചില്ല

നാഗ്പൂരിലെ ആര്‍എസ്എസ് കേന്ദ്രത്തില്‍ നടത്തിയ വിജയദശമി ആഘോഷത്തില്‍ പങ്കെടുക്കുന്നതിനായി ചിഫ് ജസ്റ്റീസ് ഗവായിയുടെ അമ്മയെ ക്ഷണിച്ചിരുന്നു. എന്നാല്‍ അവര്‍ അതു നിഷേധിച്ചു. ഇവിടെ നടന്ന യോഗത്തില്‍ മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പങ്കെടുത്തിരുന്നു. ദളിത് വിഭാഗങ്ങളെ തങ്ങളിലേക്ക് അടുപ്പിക്കുമെന്നു പറയുന്ന ബിജെപി ‑ആര്‍എസ്എസ് കേന്ദ്രങ്ങള്‍ പറയുമ്പോള്‍ തന്നെയാണ് ഇവരുടെ ദളിത് വിവേചനം ഒന്നിനു പിറകേ ഒന്നായി നടക്കുന്നത്. വിജയദശമി നാളില്‍ ആര്‍എസ്എസ് മേധാവി പങ്കെടുത്ത് സംസാരിച്ചിരുന്നു. ചീഫ് ജസ്റ്റീസിന് നേരെ അഭിഭാഷകന്‍ രാകേഷ് കിഷോര്‍ ചെരുപ്പെറിഞ്ഞത് ആര്‍എസ്എസ് മേധാവിയുടെ പ്രസംഗത്തിനു ശേഷം ഒരാഴ്ചക്കുള്ളിലായിരുന്നു. തുടര്‍ന്ന് ഈ നടപടിയെ ന്യായികരിക്കുന്ന സമീപനമാണ് ഉണ്ടായത്. സമൂഹ്യ മാധ്യമങ്ങളിലുടെ അഭിഭാഷകന് അനൂകൂലമായ പോസ്റ്റുകളാണ് വന്നുകൊണ്ടിരിരുന്നത്.

സനാതനധര്‍മ്മത്തെ ചീഫ് ജസ്റ്റീസ് അപമാനിച്ചതായി ആരോപിച്ച് അദ്ദേഹത്തെ കുറ്റപ്പെടുത്തുന്ന നിലയിലേക്ക് കാര്യങ്ങള്‍ കൊണ്ടുചെന്നെത്തിച്ചു, പ്രധാനമന്ത്രി മോഡി സംഭവത്തെ അപലപിച്ചെങ്കിലും ആ വാക്കുകളില്‍ ആത്മാര്‍ത്ഥത ഇല്ലാത്ത തരത്തിലായിരുന്നു. കിഷോറിനെ പിന്തുണച്ചവരിൽ യൂട്യൂബർ അജിത് ഭാരതിയും ഉൾപ്പെടുന്നു, പൊലീസ് രാകേഷ് കിഷോറിനെ ചോദ്യം ചെയ്തു വിട്ടയക്കുകയായിരുന്നു.ചീഫ് ജസ്റ്റിസിനെ പരസ്യമായി അധിക്ഷേപിക്കുന്നവരോട് സംസ്ഥാന സർക്കാർ മൃദുസമീപനം സ്വീകരിക്കുന്ന സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്.ഹാത്രാസ് സംഭവത്തിന്റെ ഓർമ്മകൾ ഇപ്പോഴും സജീവമായിതുടരുന്നതിനിടെയാണ് ഇത്തരം സംഭവങ്ങളും .ദളിത് പെൺകുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായി, കുടുംബത്തിന്റെ ആഗ്രഹങ്ങൾക്ക് വിരുദ്ധമായി അധികാരികൾ അവളെ ദഹിപ്പിച്ചു. ഏഴ് പതിറ്റാണ്ട് സ്വാതന്ത്ര്യവും അംബേദ്കർ സ്ഥാപിച്ച ഭരണഘടനയും ഉണ്ടായിട്ടും, ദളിതരെക്കുറിച്ചുള്ള സാമൂഹികവും ആധികാരികവുമായ കാഴ്ചപ്പാടുകൾ വികസിച്ചിട്ടില്ല എന്നാണ് ഇത് സൂചിപ്പിക്കുന്നതെന്നാണ് ലഖ്‌നൗ സർവകലാശാല പ്രൊഫസർ ശശികാന്ത് പാണ്ഡെ അഭിപ്രായപ്പെട്ടത്. യുപിയിൽ ദളിത് യുവാക്കളെ കൂട്ടക്കൊല ചെയ്ത സംഭവത്തെക്കുറിച്ച് പരാമർശിച്ചുകൊണ്ട് അദ്ദേഹം പറയുന്നു ഉന്നത ജാതി വിഭാഗങ്ങള്‍ സമൂഹത്തിൽ ഇപ്പൊഴും അവരുടെ ആധിപത്യം നിലനിർത്തുന്നു. ഇന്നും ദളിത് വിഭാഗങ്ങള്‍ക്ക നേരെ ആക്രമം നടക്കുന്നു. ഇവിടെയെല്ലാം ആര്‍എസ്എസിന്റെ ഹിന്ദു ഏകീകരണ അജണ്ട പരാജയപ്പെടുകയാണ്. 

ആര്‍എസ്എസിന്റെ രാഷ്ട്രീയ പരിവാരസംഘനയുടെ ഭരണത്തിന്‍ കീഴിലാണ് ഈ കിരാത നയങ്ങള്‍ നടക്കുന്നത്. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ (എൻ‌സി‌ആർ‌ബി) യുടെ ഏറ്റവും പുതിയ ഡാറ്റ പ്രകാരം, 2023 ൽ പട്ടികജാതി (എസ്‌സി) വിഭാഗക്കാർക്കെതിരായ 57,789 കുറ്റകൃത്യങ്ങൾ രജിസ്റ്റർ ചെയ്യപ്പെട്ടു, ഇതിൽ ഏറ്റവും കൂടുതൽ കേസുകൾ ബിജെപി ഭരിക്കുന്ന യുപിയിലാണ്., 15,130 കേസുകൾ. രാജസ്ഥാനിലും, 8,449 കേസുകള്‍ , മധ്യപ്രദേശിലും, 8,232 കേസുകള്‍ , ബീഹാറിളും 7,064 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ബിജെപി ഭരിക്കുന്ന ഹരിയാനയിൽ, മുതിർന്ന ഐപിഎസ് ഓഫീസർ വൈപുരൺ കുമാർ ആത്മഹത്യ ചെയ്തു, എട്ട് പേജുള്ള ഒരു കുറിപ്പിൽ ജാതി വിവേചനവും അപമാനവും ആരോപിച്ച് നടത്തിയ സംഭവങ്ങൾ വിശദീകരിച്ചു. ഐപിഎസ് ഓഫീസറുടെ മരണത്തിന് ഒരാഴ്ചയ്ക്ക് ശേഷം, വിവിധ ദളിത് സംഘടനകള്‍, പ്രതിപക്ഷ പാർട്ടികളിൽ പ്രക്ഷോഭമായി രംഗത്തു വരികയും ആത്മഹത്യാക്കുറിപ്പിൽ പറയുന്ന കുറ്റാരോപിതനായ ഡിജിപിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുകയും, അദ്ദേഹത്തിന്റെ ഭാര്യ പരാതി നല്‍കുകയും ചെയ്തു. 

എന്നാല്‍ കുറ്റാരോപിതനായ ഡിജിപി ശത്രുജീത് സിംഗ് കപൂറിനെ അവധിയിൽ അയക്കുകയാണ് ചെയ്തത്. ഇക്കാര്യത്തില്‍ ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനത്തിനായി ഹരിയാന മുഖ്യമന്ത്രി നയാബ് സിങ് സൈനി കാത്തിരിക്കുകയായിരുന്നു. പ്രക്ഷോഭം ഇത്രയും ശക്തമാകുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചില്ലെന്ന നിലപാടിലാണ് ബിജെപി. അതിനാലാണ് തീരുമാനം വൈകിയതെന്നും പറയപ്പെടുന്നു. എന്നാല്‍ ബീഹാര്‍ നിയമസഭാ തെരഞെടുപ്പ അടുത്ത സാഹചര്യത്തിലാണ് അവധിയില്‍ പോകാന്‍ ഡിജിപിക്ക് നിര്‍ദ്ദേശം നല്‍കിയത്. ഡിജിപിക്ക് ബിജെപി നേതാവായ കേന്ദ്ര മന്ത്രിയുമായി നല്ല അടുപ്പമുള്ള വ്യക്തികൂടിയാണ് .യുപിയില്‍ ഹരിയോം ബാൽമികി എന്ന 38 വയസ്സുള്ള ദളിത് യുവാവിനെയാണ് ഗന്ധി ജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിന് ഗ്രാമവാസികൾ ഡ്രോൺ ചോർഎന്ന പേരിൽ അടിച്ചു കൊന്നു. അതും പൊലീസിന്റെ മുമ്പില്‍ വെച്ച്. എന്നാല്‍അവര്‍ ഇടപെട്ടില്ല. ഇതിന്റെ പേരില്‍ മൂന്നു പൊലീസ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തതല്ലാതെ മറ്റൊരു നടപടിയും സ്വീകരിച്ചില്ല

Exit mobile version