Site iconSite icon Janayugom Online

യുപിയില്‍ ദളിത് വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗചെയ്തു; 4 പേര്‍ പിടിയില്‍, ഒരാള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

ഉത്തര്‍പ്രദേശിലെ ലഖ്‌നൗവില്‍ ദളിത് വിദ്യാര്‍ത്ഥിനിയെ 5 പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗത്തിനിരയാക്കി. സുഹൃത്തിനൊപ്പം ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ തടഞ്ഞ അക്രമികള്‍ പെണ്‍കുട്ടിയെ ബലമായി അടുത്തുള്ള വന പ്രദേശത്തേക്ക് പിടിച്ചു കൊണ്ടുപോയി അതിക്രമത്തിന് ഇരയാക്കിയെന്നാണ് വിവരം. അഞ്ചംഗ സംഘത്തിലെ നാലുപേരെ പൊലീസ് പിടികൂടി. സംഭവം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് സംഘം ഭീഷണിപ്പെടുത്തിയതായി പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി പറഞ്ഞു.

മൂത്ത സഹോദരിയെ കാണാനാണ് ഉച്ചയ്ക്ക് 12 മണിയോടെ പെൺകുട്ടി സുഹൃത്തിനൊപ്പം വീട്ടിൽ നിന്ന് ഇറങ്ങിയത്. പെട്രോൾ പമ്പിന് സമീപമുള്ള ഒരു മാമ്പഴത്തോട്ടത്തിന് സമീപം വണ്ടി നിർത്തിയപ്പോൾ അഞ്ചുപേർ അടുത്തേക്കെത്തി വിദ്യാർത്ഥിയുടെ സുഹൃത്തിനെ മർദിക്കുകയും ഇയാൾ ഓടി രക്ഷപ്പെട്ടതോടെ സംഘംന്ന് വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് കൃഷ്ണനഗർ അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ വികാസ് കുമാർ പാണ്ഡെ പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്തു. പെൺകുട്ടി ഫോണിലൂടെ തന്റെ സഹോദരീഭർത്താവിനോട് കാര്യം അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു

എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. മണിക്കൂറുകൾക്കുള്ളിൽ രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു. പരിശോധനയ്ക്കിടെ മോട്ടോർ സൈക്കിളിലെത്തിയ രണ്ട് പേർ രക്ഷപ്പെടാൻ ശ്രമിക്കുകയും പൊലീസിനുനേരെ പ്രതികളില്‍ ചിലര്‍ വെടിയുതിർക്കുകയും ചെയ്തു. തുടര്‍ന്ന് പൊലീസും വെടിയുതിര്‍ത്തു. പ്രതികളിൽ ഒരാളായ ലളിത് കശ്യപിന്റെ കാലിൽ വെടിയേറ്റതാായി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ നിപുൺ അഗർവാൾ പറഞ്ഞു.

Exit mobile version