കുടിവെള്ള പാത്രത്തില്‍ തൊട്ടതിന് രാജസ്ഥാനില്‍ ദളിത് ബാലനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ അധ്യാപകനെ സംരക്ഷിച്ച് പൊലീസ്. അധ്യാപകൻ കുട്ടിയെ മര്‍ദ്ദിക്കാൻ യാതൊരു സാധ്യതയില്ലെന്നും ജലൂര്‍ എസ്‍പി എച്ച് വി അഗര്‍വാല പറഞ്ഞു. സ്കൂളിലെ ഭൂരിഭാഗം വിദ്യാര്‍ത്ഥികളും, ജീവനക്കാരും എസ്‍സി/എസ്‍ടി വിഭാഗത്തില്‍ നിന്നുള്ളവരാണ്. അതുകൊണ്ടു തന്നെ ഇങ്ങനെ ഒരു സംഭവം ഉണ്ടാകാൻ ഇടയില്ലെന്ന് ബിജെപി എംഎല്‍എ ജോഗേശ്വര്‍ ഗാര്‍ഗും പറഞ്ഞു.
ജാലോര്‍ ജില്ലയിലെ സൈല ഗ്രാമത്തിലെ ഒരു സ്വകാര്യ സ്‌കൂളിലാണ് ദാരുണമായ സംഭവം നടന്നത്. ജൂലായ് 20‑നാണ് കുട്ടിക്ക് മര്‍ദനമേറ്റത്. അധ്യാപകന് വേണ്ടി മാറ്റിവെച്ച പാത്രത്തില്‍ നിന്ന് വെള്ളം കുടിച്ചതിനായിരുന്നു മര്‍ദ്ദനം. കണ്ണിനും ചെവിക്കും ഗുരുതരമായി പരിക്കേറ്റ കുട്ടിയെ അഹമ്മദാബാദിലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ചികിത്സയിലിരിക്കെ കഴിഞ്ഞ ശനിയാഴ്ച മരിക്കുകയായിരുന്നു. സംഭവത്തില്‍ കൊലപാതകക്കുറ്റം ചുമത്തി അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ബിജെപിയും രാജസ്ഥാൻ പൊലീസും അധ്യാപകനെ സംരക്ഷിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്.
English Summary: Dalit student’s murder: Police protect teacher
You may also like this video