കോഴിക്കോട് ഫാറൂഖ് കോളജിൽ വിദ്യാർഥികളുടെ ഓണാഘോഷത്തിനിടെ നടത്തിയ വാഹന റാലിയിൽ അപകടകരമായി ഓടിച്ച അഞ്ച് വാഹനങ്ങൾക്കെതിരെ മോട്ടർ വാഹന വകുപ്പ് നടപടി. ഗതാഗതനിയമം ലംഘിച്ചതിനു വാഹനങ്ങൾക്കു പിഴ ചുമത്തി. ഇവ ഓടിച്ച വിദ്യാർഥികൾക്ക് ലൈസൻസ് ഉണ്ടോ എന കാര്യവും രാമനാട്ടുകര ജോയിന്റ് ആർടിഒ പരിശോധിച്ചുവരികയാണ്. വിദ്യാർഥികളുടെ വാഹന ഘോഷയാത്രയിൽ പങ്കെടുത്ത നാലു കാറുകൾ, ഒരു ജീപ്പ് എന്നിവയ്ക്കെതിരെയാണു നടപടി. ആകെ, 47,500 രൂപയുടെ പിഴ നോട്ടിസ് അയച്ചു, അതേസമയം, അപകടകരമായി വാഹനം ഓടിച്ച വിദ്യാർഥികൾക്കെതിരെയും മോട്ടർ വാഹന വകുപ്പ് കേസെടുത്തു. ഇതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നതോടെയാണ് കേസെടുത്തത്.