Site iconSite icon Janayugom Online

മകന്റെ ഭാര്യയെ വെട്ടിപരിക്കേല്‍പ്പിച്ചു; പിന്നാലെ പ്രതി ജീവനൊടുക്കി

മകന്റെ ഭാര്യയെ വെട്ടിപരിക്കേല്‍പ്പിച്ചതിന് പിന്നാലെ പിതാവ് വിഷം കഴിച്ച് ജീവനൊടുക്കി. മാത്തൂർ സ്വദേശി രാധാകൃഷ്ണനാണ് (75) ആണ് മരിച്ചത്. ഇന്നാലെ രാവിലെയാണ് സംഭവം നടന്നത്. കുടുംബവഴക്കിനെത്തുടർന്ന് മരുമകൾ അമിതയുമായി അസ്വാരസ്യത്തിലായിരുന്ന രാധാകൃഷ്ണൻ, സ്കൂൾ വാഹനത്തിൽ മക്കളെ കയറ്റിവിട്ട ശേഷം അടുക്കളയിലെത്തി ജോലി ചെയ്തുകൊണ്ടിരുന്ന അമിതയെ പിറകിലൂടെ പോയി വടിവാൾ കൊണ്ടു വെട്ടുകയായിരുന്നു. 

അമിത തടുത്തതിനെത്തുടർന്ന് ഇടതുകയ്യിലെ മൂന്നു വിരലുകള്‍ക്കാണ് വെട്ടേറ്റത്. നിലവിളി കേട്ട് രാധാകൃഷ്ണന്റെ ഭാര്യ ശോഭനയും ഓടിക്കൂടിയ പ്രദേശവാസികളും ചേർന്ന് അമിതയെ കണ്ണാടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. ഇതിനിടയിലാണ് രാധാകൃഷ്ണൻ തൊട്ടടുത്തുള്ള പഴയ വീട്ടിൽ കയറി വാതിലടച്ച് എലിവിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. 

Exit mobile version