വില്പത്രമില്ലാതെ മരിച്ച ഹിന്ദു പിതാവിന്റെ സ്വയാർജിതമോ അനന്തരാവകാശം വഴിയോ നേടിയ സ്വത്തിൽ മകൾക്ക് അവകാശമുണ്ടെന്ന് സുപ്രീം കോടതി വ്യാഴാഴ്ച വിധിച്ചു. ജസ്റ്റിസുമാരായ എസ് അബ്ദുൾ നസീർ, കൃഷ്ണ മുരാരി എന്നിവരടങ്ങിയ ബെഞ്ചാണ് സുപ്രധാന വിധി പ്രസ്താവിച്ചത്. 1956ലെ ഹിന്ദു പിന്തുടർച്ചാവകാശ നിയമത്തിന് മുമ്പുതന്നെ സ്ത്രീകളുടെ അവകാശങ്ങൾ സമൂഹവും കോടതിയും അംഗീകരിച്ചിട്ടുണ്ട്. ഭാര്യമാരും മകളുമാണ് അവരിൽ പ്രധാനികൾ എന്ന് കോടതി നിരീക്ഷിച്ചു.
നിയമപരമായ അവകാശിയുടെ അഭാവത്തിൽ, പിതാവ് സമ്പാദിച്ച സ്വത്തില്‍ മകൾളുടെ അവകാശം സംബന്ധിച്ച നിയമപ്രശ്നമാണ് ബെഞ്ച് കൈകാര്യം ചെയ്തത്. 51 പേജുള്ള വിധിന്യായത്തിൽ ജസ്റ്റിസ് മുരാരി, മരിച്ചയാളുടെ വിധവയ്ക്കോ മകൾക്കോ സ്വയം സമ്പാദിച്ച സ്വത്ത് അല്ലെങ്കിൽ കുടുംബസ്വത്തിന്റെ വിഹിതം അവകാശമാണെന്നത് ആചാരപരമായ ഹിന്ദു നിയമപ്രകാരം മാത്രമല്ല, വിവിധ ജുഡീഷ്യൽ പ്രഖ്യാപനങ്ങളാലും അംഗീകരിക്കപ്പെട്ടിരിക്കുന്നു എന്ന് വിധി പറഞ്ഞു.
സ്വന്തമായി സമ്പാദിച്ച സ്വത്തുണ്ടായിരുന്ന ഹിന്ദുവായ മാരപ്പ ഗൗണ്ടർ ഭാര്യ കുപ്പായി അമ്മാളിനെ ഉപേക്ഷിച്ചു. ഗൗണ്ടറിന് രാമസ്വാമി ഗൗണ്ടർ എന്ന സഹോദരനും ഉണ്ടായിരുന്നു. കുപ്പായി അമ്മാൾ മരിച്ചതിനെ തുടർന്ന് സ്വത്ത് രാമസ്വാമി ഗൗണ്ടറിന്റെ അനന്തരാവകാശികൾ സ്വന്തമാക്കി. അതിൽ ഒരാളായ തങ്കമ്മാൾ സ്വത്ത് വിഭജിക്കാൻ ഫയൽ ചെയ്ത കേസാണ് ബെഞ്ച് പരിശോധിച്ചത്.
english summary;Daughters to inherit self-acquired properties of fathers dying without a will
you may also like this video;