Site iconSite icon Janayugom Online

കെഎസ്‌ഇബിക്ക്‌ വൈദ്യുതി നൽകാമെന്ന്‌ ഡിബി, അഡാനി

കെഎസ്‌ഇബിക്ക്‌ വൈദ്യുതി നൽകാമെന്ന്‌ ഡിബി പവറും അഡാനി പവറും. 500 മെഗാവാട്ടിന്റെ ടെണ്ടറിൽ പങ്കെടുത്ത ഇരു കമ്പനികളും 6.88 രൂപക്ക് 403 മെഗാവാട്ട്‌ വൈദ്യുതി നല്‍കാമെന്നാണ് അറിയിച്ചിട്ടുള്ളത്. റെഗുലേറ്ററി കമ്മിഷനാണ്‌ ഇതുസംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊള്ളുക. ടെണ്ടറില്‍ അഡാനി പവർ യൂണിറ്റിന് 6.90 രൂപയും ഡിപി പവർ 6.97 രൂപയുമാണ് ആവശ്യപ്പെട്ടത്. 

കെഎസ്ഇബി അധികൃതർ നടത്തിയ ചർച്ചയിൽ 6.88 രൂപയായി കുറയ്ക്കാൻ ഇരു കമ്പനികളും തയ്യാറായി. 200 മെഗാവാട്ട് വാങ്ങാൻ ബോര്‍ഡ് ക്ഷണിച്ച ഹ്രസ്വകാല കരാര്‍ ഇന്ന് തുറക്കും. നവംബർ വരെ വൈദ്യുതി നൽകാനാണ് ഈ ടെണ്ടർ. ഇതിനുപുറമെ മഴ ശക്തമാകുമ്പോൾ മടക്കി നൽകുംവിധം സ്വാപ്പിങ് വഴി 500 മെഗാവാട്ട് വൈദ്യുതി വാങ്ങാനുള്ള ടെണ്ടറും ക്ഷണിച്ചിരുന്നു. ഇത് അടുത്ത ദിവസം തുറക്കും. 

Eng­lish Sum­ma­ry: DB, Adani to sup­ply pow­er to KSEB

You may also like this video

Exit mobile version