Site iconSite icon Janayugom Online

മഴക്കെടുതി: അസമില്‍ മരണം 66

floodflood

അസമിലും ഉത്തരാഖണ്ഡിലും ഹിമാചലിലും മഴയും മഴക്കെടുതികളും അതിരൂക്ഷം. അസമിൽ പ്രളയക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 66 ആയി. 30 ജില്ലകളെയാണ് പ്രളയം ബാധിച്ചത്. ഉത്തരാഖണ്ഡ്, ഹിമാചൽ എന്നിവിടങ്ങളിൽ വ്യാപകമായ മണ്ണിടിച്ചിലിന് സാധ്യത ഉള്ളതിനാൽ ജാഗ്രത നിർദേശവും നൽകിയിട്ടുണ്ട്. 

നൂറുകണക്കിന് വീടുകളും പാലങ്ങളും റോഡുകളും പ്രളയത്തിൽ തകര്‍ന്നു. 577 ദുരിതാശ്വാസ ക്യാപുകളിലാണ് പ്രളയം ബാധിച്ച ജനങ്ങള്‍ കഴിയുന്നത്. 3446 ഗ്രാമങ്ങൾ വെള്ളത്തിനടിയിലാണ് ” 68432 ഹെക്ടർ കൃഷി ഭൂമി നശിച്ചു. ബ്രഹ്മപുത്രയടക്കം സംസ്ഥാനത്ത് 9 നദികൾ കരകവിഞ്ഞ് ഒഴുകുകയാണ്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി എന്‍ഡിആര്‍എഫിന്റെ കൂടുതല്‍ സംഘത്തെ സംസ്ഥാനത്ത് നിയോഗിച്ചിട്ടുണ്ട്. 

ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്. എന്നീ സംസ്ഥാനങ്ങളിലും ശക്തമായ മഴയ്ക്കും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിട്ടി നിർദേശം നൽകി. ഉത്തരാഖണ്ഡിൽ നിരവധി റോഡുകള്‍ അടച്ചു.
ഹരിയാന, അരുണാചല്‍, സിക്കിം, രാജസ്ഥാനിലെയും മധ്യപ്രദേശിലെയും ബംഗാളിലെയും ചില ഭാഗങ്ങളിലും മഴക്കെടുതി രൂക്ഷമാണ്. വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. 

Eng­lish Sum­ma­ry: De ath toll in Assam is 66

You may also like this video

Exit mobile version