കൊല്‍ക്കത്തയില്‍ ട്രോളി ബാഗില്‍ മൃതദേഹവുമായി എത്തിയ രണ്ട് സ്ത്രീകള്‍ പിടിയില്‍. മൃതദേഹം കഷ്ണങ്ങളാക്കിയ നിലയിലായിരുന്നു. മൃതദേഹം നദിയില്‍ ഉപേക്ഷിക്കാന്‍ എത്തിയ ഇവരെ ഹൂഗ്ലി നദിക്ക് സമീപത്ത് നിന്ന് നാട്ടുകാരാണ് പിടികൂടിയത്. പുലര്‍ച്ചെ കുമാര്‍തുലി ഘട്ടിന് സമീപം രണ്ട് സ്ത്രീകള്‍ ഭാരമേറിയ ട്രോളി ബാഗ് വലിച്ചുകൊണ്ടുപോകുന്നത് കണ്ടപ്പോള്‍ സംശയം തോന്നിയതായി പ്രദേശവാസികള്‍ പറഞ്ഞു. തുടര്‍ന്ന് ചോദിച്ചപ്പോള്‍ വളര്‍ത്തുനായയുടെ മൃതദേഹം ആണെന്നാണ് അവര്‍ അവകാശപ്പെട്ടത്. സ്ത്രീകള്‍ തങ്ങളെ അമ്മയും മകളുമാണെന്ന് പരിചയപ്പെടുത്തിയതായും നാട്ടുകാര്‍ പറഞ്ഞു. പിന്നീട് ട്രോളി ബാഗ് തുറന്നപ്പോള്‍ അതിനുള്ളില്‍ കഷണങ്ങളായി മുറിച്ച നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി രണ്ട് സ്ത്രീകളെയും കസ്റ്റഡിയിലെടുത്തു.

