യുവാവിന്റെ മൃതദേഹം ക്ഷേത്രത്തിന്റെ അകത്ത് കഴുത്ത് അറുത്ത നിലയില്‍ കണ്ടെത്തി. ബന്ധുക്കളാണ് ക്ഷേത്രത്തിനകത്ത് ഉറങ്ങുകയായിരുന്ന യുവാവിനെ കൊലപ്പെടുത്തിയത്. ഉത്തര്‍പ്രദേശിലെ അയോധ്യ ജില്ലയിലാണ് സംഭവം. പങ്കജ് ശുക്ല(35) ആണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. ബന്ധുക്കളുമായി ഇയാള്‍ നേരത്തെ തര്‍ക്കത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. പുലര്‍ച്ചെ ആറ് മണിയോടെയാണ് ക്ഷേത്രത്തിനുള്ളില്‍ മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം അയച്ചതായി പൊലീസ് പറഞ്ഞു.
English Summary:Dead body of young man found inside temple in UP
You may also like this video