Site iconSite icon Janayugom Online

പാകിസ്ഥാനിലെ സൈനിക കേന്ദ്രത്തിന് നേരെ ചാവേർ ആക്രമണം; പത്ത് ഭീകരരെ വധിച്ചതായി സൈന്യം

ട്രെയിൻ റാഞ്ചലിന് പിന്നാലെ പാകിസ്ഥാനിൽ സൈനിക കേന്ദ്രത്തിന് നേരെ ചാവേർ ആക്രമണം. പാകിസ്ഥാനിൽ ചാവേറാക്രമണം. 10 ഭീകരരെ വധിച്ചതായി പാക് സൈന്യം അവകാശപ്പെട്ടു. തെഹ്രീക്-ഇ‑താലിബാൻ പാകിസ്ഥാൻ (ടിടിപി) യുമായി ബന്ധമുള്ളതായി സംശയിക്കുന്ന 10 തീവ്രവാദികളെയാണ് വധിച്ചത്. 

രാജ്യത്ത് നിന്ന് ഭീകരവാദത്തെ ഇല്ലാതാക്കാൻ സുരക്ഷാ സേനയ്‌ക്കൊപ്പം രാജ്യം നിലകൊള്ളുമെന്ന് പാകിസ്ഥാൻ ആഭ്യന്തര മന്ത്രി മൊഹ്‌സിൻ നഖ്‌വി പറഞ്ഞു. 440 യാത്രക്കാരുമായി സഞ്ചരിച്ച ജാഫർ എക്സ്പ്രസ് ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ) ആക്രമിച്ച് ദിവസങ്ങൾക്ക് ശേഷമാണ് ചാവേർ ആക്രമണം ഉണ്ടായത്.2025 ലെ ആഗോള ഭീകരവാദ സൂചിക റിപ്പോർട്ട് അനുസരിച്ച്, പാകിസ്ഥാനിൽ തീവ്രവാദവുമായി ബന്ധപ്പെട്ട മരണങ്ങളിൽ 45% വര്‍ധനവ് ഉണ്ടായിട്ടുണ്ട്. 

Exit mobile version