Site iconSite icon Janayugom Online

പഴയ സാധനങ്ങൾ കത്തിച്ചു, തീ അടുത്ത പറമ്പിലേക്ക് ആളിയതുകണ്ട് 59കാരൻ കുഴഞ്ഞുവീണു മരിച്ചു

പറമ്പിൽ പഴയ സാധനങ്ങൾക്ക് തീയിട്ടപ്പോൾ അടുത്ത പറമ്പിലേക്ക് ആളിപ്പടരുന്നതു കണ്ട അമ്പത്തൊമ്പതുകാരൻ കുഴഞ്ഞുവീണു മരിച്ചു. പൂത്തറക്കൽ കോരപ്പത്ത് വേലായുധൻ ആണ് മരിച്ചത്. ഞായറാഴ്‌ച രാവിലെ പത്തുമണിയോടെയാണ് സംഭവം.

പെരിഞ്ചേരി മണവാങ്കോട് ക്ഷേത്രത്തിനു സമീപം പുതിയ വീട് പണി പൂർത്തിയാക്കിയതിന്റെ ബാക്കിവന്ന അവശിഷ്ടങ്ങള്‍ കത്തിക്കുന്നതിനിലെയിലാണ് സംഭവം. തൊട്ടടുത്ത ഒല്ലൂർ സ്വദേശിയായ ജോസിന്റെ പറമ്പിൽ കാടുപിടിച്ചുകിടക്കുന്ന പുല്ലിലേക്ക് തീ പടർന്നു കയറി. ഇത് കണ്ട് വേലായുധൻ ബഹളംവയ്ക്കുകയും ശേഷം കുഴഞ്ഞുവീഴുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ഉടൻ കൂർക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഏകദേശം ഒരേക്കറിലെ പുല്ലും മറ്റും കത്തിയത് നാട്ടുകാർ കെടുത്തി. അഗ്നിരക്ഷാസേനയും എത്തിയിരുന്നു. പുകയിൽ ശ്വാസം കിട്ടാത്തതോ ഹൃദയസ്തംഭനമോ ആകാം മരണകാരണം. പോസ്റ്റ്‌മോർട്ടത്തിനുശേഷമേ മരണകാരണം വ്യക്തമാകൂവെന്ന്‌ പൊലീസ് പറഞ്ഞു.

Eng­lish Sum­ma­ry: The fifty-nine-year-old  died
You may also like this video

Exit mobile version