കോണ്‍ഗ്രസ് നേതാവ് എൻ എം വിജയന്റെ മരണത്തിൽ ഐ സി ബാലകൃഷ്ണൻ എംഎല്‍എ അറസ്റ്റില്‍. ചോദ്യം ചെയ്യലിനൊടുവിലാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. മുൻകൂർ ജാമ്യമുള്ളതിനാല്‍ ഐ സി ബാലകൃഷ്ണൻ എംഎല്‍എയെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. കഴിഞ്ഞ രണ്ട് ദിവസമായി ഐ സി ബാലകൃഷ്ണനെ അന്വേഷണസംഘം ചോദ്യം ചെയ്യുകയായിരുന്നു. വ്യാഴാഴ്ച രാവിലെ 11 മണി മുതല്‍ മൂന്ന് വരെ പൂത്തുർവയലിലെ എ ആർ ക്യാമ്പിലായിരുന്നു ചോദ്യം ചെയ്യല്‍.
പിന്നീട് വെള്ളിയാഴ്ചയും എംഎല്‍എയെ ചോദ്യം ചെയ്തിരുന്നു.
കേസിലെ മറ്റ് പ്രതികളായ ഡിസിസി പ്രസിഡന്റ് എൻ ഡി. അപ്പച്ചൻ, കോണ്‍ഗ്രസ് നേതാവ് കെ കെ ഗോപിനാഥൻ എന്നിവരേയും പൊലീസ് ചോദ്യം ചെയ്തിരുന്നു. നേരത്തെ കേസുമായി ബന്ധപ്പെട്ട് ഐ സി ബാലകൃഷ്ണൻ എംഎല്‍എയുടെ വീട്ടില്‍ സംയുക്ത അന്വേഷണസംഘം പരിശോധന നടത്തിയിരുന്നു. കേണിച്ചിറ പണപ്പാടിയിലെ വീട്ടില്‍ സംയുക്തസംഘം അന്വേഷണ ഉദ്യോഗസ്ഥൻ ബത്തേരി ഡി വൈ എസ് പി, കെ കെ അബ്ദുള്‍ ഷെരീഫിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

