താലിബാനെതിരെ അന്വേഷണം ആവശ്യപ്പെട്ട് അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ ഫോട്ടോ ജേണലിസ്റ്റ് ഡാനിഷ് സിദ്ദിഖിയുടെ കുടുംബാംഗങ്ങള്‍. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ അഫ്ഗാനിൽ റിപ്പോര്‍ട്ടിങ് നടത്തുന്നതിനിടെയാണ് താലിബാന്‍ ഭീകരരുടെ ആക്രമണത്തില്‍ ഡാനിഷ് സിദ്ദിഖി കൊല്ലപ്പെട്ടത്. ഇതേത്തുടര്‍ന്നാണ് താലിബാനെതിരെ അന്വേഷണം ആവശ്യപ്പെട്ട് അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയെ സമീപിക്കാന്‍ സിദ്ദിഖിയുടെ കുടുംബം ഒരുങ്ങുന്നത്.
ഡാനിഷ് സിദ്ദിഖിയുടെ മാതാപിതാക്കളായ അക്തര്‍ സിദ്ദിഖിയും ഷാഹിദ അക്തറും അദ്ദേഹത്തിന്റെ കൊലപാതകത്തെക്കുറിച്ച് അന്വേഷിക്കാനും കൊലപാതകത്തിന് ഉത്തരവാദികളായ താലിബാന്റെ ഉന്നത കമാന്‍ഡര്‍മാരും നേതാക്കളും ഉള്‍പ്പെടെയുള്ളവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും നിയമനടപടി സ്വീകരിക്കും എന്ന് സിദ്ദിഖിയുടെ കുടുംബം പ്രസ്താവനയില്‍ പറഞ്ഞു.
പുലിസ്റ്റര്‍ പ്രൈസ് നേടിയ ഇന്ത്യന്‍ ഫോട്ടോ ജേര്‍ണലിസ്റ്റാണ് ഡാനിഷ്. 2018 ലാണ് ഡാനിഷിന് പുലിസ്റ്റര്‍ പ്രൈസ് ലഭിച്ചത്.
English Summary:Death of Danish Siddiqui; Family members call for an investigation into the Taliban
You may also like this video