Site iconSite icon Janayugom Online

പുത്തൂർ സുവോളജിക്കൽ പാർക്കിൽ മാനുകള്‍ ചത്ത സംഭവം; ഡെപ്യൂട്ടി ഫോറസ്​റ്റ്​ റേഞ്ച്​ ഓഫിസർക്ക് സസ്പെൻഷൻ

പുത്തൂർ സുവോളജിക്കൽ പാർക്കിൽ തെരുവ്​ നായ്​ക്കളുടെ ആക്രമണത്തിൽ മാനുകൾ ചത്ത സംഭവത്തിൽ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. ചത്ത മാനുകളുടെ ചി​ത്രങ്ങളും ദൃശ്യങ്ങളും പുറത്തുവിട്ടുവെന്ന്​ ആരോപിച്ചാണ് ഡെപ്യൂട്ടി ഫോറസ്​റ്റ്​ റേഞ്ച്​ ഓഫിസർ ഗ്രേഡ്​ പി കെ മുഹമ്മദ്​ ഷമീമിനെ സസ്​പെൻഡ്​ ചെയ്തത്​.

തൃശൂർ സുവോളജിക്കൽ പാർക്ക്​ ഡയറക്ടർ, തൃശൂർ ഡിവിഷനൽ ഫോറസ്റ്റ്​ ഓഫിസർ, എറണാകുളം ഫ്ലൈയിങ്​ സ്ക്വാഡ്​ ഡിവിഷനൽ ഫോറസ്​റ്റ്​ ഓഫിസർ, തൃശൂർ അസി. ഫോറസ്റ്റ്​ കൺസർവേറ്റർ എന്നിവരുടെ റിപ്പോർട്ടുകൾ പ്രകാരമാണ് നടപടി. മാനുകളുടെ പോസ്റ്റ്​ മോർട്ടം മുതൽ ജഡം മറവുചെയ്യുന്നത്​ വരെയുള്ള സമയത്ത്​ ദൃശ്യങ്ങളോ ചിത്രങ്ങളോ എടുക്കരുതെന്ന നിർദേശം പാലിച്ചില്ലെന്നും ഫോണിൽ നിന്ന്​ സംശയകരമായ കോളുകൾ പോയതായും ഇതുസംബന്ധിച്ച്​ ഒരു മറുപടിയും മുഹമ്മദ്​ നൽകാനായിട്ടി​ല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജീവനക്കാരൻ സർവിസിൽ തുടരുന്നത്​ അന്വേഷണത്തെ ബാധിക്കുമെന്ന്​ കാണിച്ചാണ്​ ചീഫ്​ ഫോറസ്റ്റ്​ കൺസർവേറ്റർ സസ്പെൻഷൻ ഉത്തരവ്​ പുറപ്പെടുവിച്ചിരിക്കുന്നത്​.

10 മാനുകളാണ് ചത്തോടുങ്ങിയത്. ഇവ കൊല്ലപ്പെടാനിടയായ സംഭവ​മോ ഇതിന്‍റെ കാരണക്കാരോ സംബന്ധിച്ച്​ വനംവകുപ്പ് ഇതുവരെ വ്യക്തമായ നടപടി സ്വീകരിച്ചിട്ടില്ല. നവംബർ 11നാണ് സംഭവം നടന്നത്. മാനുകളെ ചത്ത നിലയിൽ കണ്ടെത്തിയ സമയം മുതൽ എല്ലാം രഹസ്യമാക്കി വെക്കാനുള്ള ശ്രമത്തിലായിരുന്നു അധികൃതർ. ചത്ത മാനുകളുടെ എണ്ണമോ തെരുവ്​ നായ്ക്കൾ പാർക്കിൽ കയറിയത്​ എങ്ങനെയെന്നോ പുറത്തുപറഞ്ഞിരുന്നില്ല.കൂടാതെ മാധ്യമപ്രവർത്തക​രെ സു​വോളജിക്കൽ പാർക്കിൽ പ്രവേശിക്കുന്നതിൽ നിന്ന്​ തടയുകയും ചെയ്തിരുന്നു.

Exit mobile version