Site icon Janayugom Online

കാനഡയിലെ ഇന്ത്യൻ വിദ്യാർത്ഥിയുടെ മരണം; പ്രതി അറസ്റ്റില്‍

കാനഡയിൽ 21കാരനായ ഇന്ത്യൻ വിദ്യാർത്ഥി കാർത്തിക് വാസുദേവിനെ വെടിവെച്ച് കൊന്ന 39കാരനെ അറസ്റ്റ് ചെയ്തതായി ടൊറന്റോ പൊലീസ് അറിയിച്ചു. റിച്ചാർഡ് ജോനാഥൻ എഡ്വിനാണ് പ്രതിയെന്ന് പൊലീസ് തിരിച്ചറിഞ്ഞു.

മറ്റൊരു കൊലപാതക കേസിൽ അറസ്റ്റിലായപ്പോഴാണ് പ്രതി കാർത്തിക്കിനെയും കൊന്നത് താനാണെന്ന് വ്യക്തമാക്കിയത്. പ്രതി അറസ്റ്റിലായ വിവരം പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചതായി കാർത്തികിന്റെ പിതാവ് ​​ പറഞ്ഞു.

സെന്റ് ജെയിംസ് ടൗണിലെ ഷെർബോൺ ടിടിസി സ്റ്റേഷനിലേക്കുള്ള ഗ്ലെൻ റോഡ് പ്രവേശന കവാടത്തിൽ വച്ചാണ് കാർത്തിക്കിന് വെടിയേറ്റത്. ജോർജ് സ്ട്രീറ്റിന് സമീപം ദുണ്ടാസ് സ്ട്രീറ്റ് ഈസ്റ്റില്‍ വച്ച് ലിജ എലിയാസർ മഹെപത്ത് എന്നയാളെയും എഡ്വിൻ വെടിവെച്ചു കൊലപ്പെടുത്തിയതായി പൊലീസ് പറഞ്ഞു.

Eng­lish summary;Death of Indi­an stu­dent in Cana­da: Defen­dant arrested

You may also like this video;

Exit mobile version