നെയ്യാറ്റിൻകര ഗോപന്റെ മരണത്തിൽ ആന്തരിക അവയവങ്ങളുടെ രാസ പരിശോധന വേഗത്തിലാക്കാൻ പൊലീസ് കോടതിയിലേക്ക് . ഈ ആവശ്യം ഉന്നയിച്ച് പൊലീസ് നാളെ കോടതിയെ സമീപിക്കും. രാസഫലം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സംസ്ഥാന ഫോറൻസിക് ലബോറട്ടറിക്ക് കത്ത് നൽകിയിരുന്നു . ലബോറട്ടറി ചീഫ് കെമിക്കൽ എക്നാസാമിനർ,പത്തോളജി വിഭാഗം മേധാവി എന്നിവർക്കാണ് പൊലീസ് കോടതി മുഖാന്തരം നോട്ടീസ് നൽകുക.
ഈ റിപ്പോർട്ടുകൾ ലഭിച്ചാൽ മാത്രമേ മരണത്തിലെ ദുരൂഹത നീങ്ങുകയുള്ളു. സാധാരണ ഈ റിപ്പോർട്ടുകൾക്ക് ഒരുമാസം വരെ കാലതാമസമുണ്ടാകും. കുടുംബാംഗങ്ങളുടെ രണ്ടാം മൊഴിയെടുപ്പും ഉടൻ നടന്നേക്കും. ഈ മാസം ഒൻപതിനാണ് ഗോപൻ മരിച്ചത്. മരണം നടന്നത് പകൽ 11ന് ആയിരുന്നിട്ടും ബന്ധുക്കളെയോ സമീപവാസികളേയോ അറിയിക്കാതെ മൃതദേഹം മറവ് ചെയ്യുകയായിരുന്നു. പിതാവ് സമാധിയായെന്ന് മക്കൾ പോസ്റ്റർ പതിക്കുകയും അടക്കം ചെയ്യുകയും ചെയ്തതോടെയാണ് മരണം ചർച്ചയായത്.

