Site iconSite icon Janayugom Online

സുബീൻ ഗാർഗിന്‍റെ മരണം; ബന്ധുവായ പൊലീസുകാരൻ അറസ്റ്റില്‍

ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹമരണത്തെക്കുറിച്ചുള്ള അന്വേഷണത്തിൽ വഴിത്തിരിവ്. സുബീൻ ഗാർഗിന്റെ മാനേജർ, പരിപാടിയുടെ സംഘാടകൻ, സഹഗായകൻ എന്നിവർ പിടിയിലായതിനു പിന്നാലെ, ബന്ധുവായ പൊലീസ് ഉദ്യോഗസ്ഥനെയും പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. അസം പൊലീസ് സർവീസ് ഉദ്യോഗസ്ഥനായ ഡിഎസ്പി സന്ദീപൻ ഗാർഗിനെയാണ് കേസിൽ അറസ്റ്റ് ചെയ്തത്. ഗായകൻ മുങ്ങി മരിക്കുന്ന ഘട്ടത്തിൽ സിംഗപ്പൂരിൽ അദ്ദേഹത്തോടൊപ്പം യാച്ചിൽ ഉണ്ടായിരുന്ന വ്യക്തിയാണ് സന്ദീപൻ ഗാർഗ്.

ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെൻ്റ് ഇയാളെ ഒറ്റക്കും കേസിൽ പിടിയിലായ മറ്റു പ്രതികളോടൊപ്പവും നിരവധി തവണ ചോദ്യം ചെയ്തിരുന്നു. തുടർന്ന് ഇന്ന് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ സന്ദീപൻ ഗാർഗിനെ ഏഴ് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. എസ്‌ഐടി സംഘം 14 ദിവസത്തെ റിമാൻഡാണ് ആവശ്യപ്പെട്ടതെങ്കിലും കോടതി ഏഴ് ദിവസം മാത്രമാണ് അനുവദിച്ചത്.

Exit mobile version