Site iconSite icon Janayugom Online

കുമ്മണ്ണൂരിലെ യുവതിയുടെ മരണം; ഭര്‍തൃമാതാവ് അറസ്റ്റിൽ

mansurathmansurath

കുമ്മണ്ണൂരിൽ വീടിനുള്ളിൽ ആത്മഹത്യക്ക് ശ്രമിച്ച യുവതി ആശുപത്രിയിൽ എത്തിയതിന് ശേഷം മരണപ്പെട്ട സംഭവത്തിൽ ഭര്‍തൃമാതാവിനെ കോന്നി പോലീസ് അറസ്റ്റ് ചെയ്തു.കുമ്മണ്ണൂർ പള്ളിപടിഞ്ഞാറ്റേതിൽ ജമാലുദീന്റെ ഭാര്യ മൻസൂറത്ത് ബീവി (58) യെ ആണ് കോന്നി പോലീസ് അറസ്റ്റ് ചെയ്തത്.ആത്മഹത്യ പ്രേരണാ കുറ്റം ചുമത്തിയാണ് അറസ്റ്റ്.പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.മാർച്ച് 24 ന് വൈകിട്ട് ആറ് മണിയോടെ ആണ് കുമ്മണ്ണൂർ നെടിയകാലായിൽ വീട്ടിൽ സലിം കുട്ടിയുടെയും ഖദീജ ബീവി ദമ്പതികളുടെയും മകൾ ഷംന(29)നെ ആണ് ഭതൃഗ്രഹത്തിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

തുടർന്ന് നാട്ടുകാരും വീട്ടുകാരും ചേർന്ന് ആദ്യം കോന്നി മെഡിക്കൽ കോളേജിലും ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിലും പ്രവേശിപ്പിക്കുകയും തുടർന്ന് ചികിത്സയിലിരിക്കെ ഷംന മരണ പെടുകയും ആയിരുന്നു. മരണത്തെ തുടർന്ന് സംഭവത്തില്‍ ദുരൂഹത ഉണ്ടെന്ന് ആരോപിച്ച് ഷംനയുടെ ബന്ധുക്കളും രംഗത്ത് വന്നിരുന്നു. പോലീസ് പരിശോധനകൾക്ക് ശേഷം അസ്വാഭാവിക മരണത്തിനാണ് ആദ്യം കേസ് രജിസ്റ്റർ ചെയ്തത്.എന്നാൽ സംഭവത്തിൽ ദുരൂഹത ഉണ്ടെന്ന് അന്വേഷണത്തിൽ പൊലീസിന് ബോധ്യപെട്ടത്തോടെ പോലീസ് സ്വമേധയാ ഭതൃമാതാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Eng­lish Sum­ma­ry: Death of young woman in Kum­ma­nur; Father-in-law arrested

You may also like this video

Exit mobile version