ഉക്രെയ്നുവേണ്ടി യുദ്ധംചെയ്ത രണ്ട് ബ്രിട്ടീഷുകാർക്കും ഒരു മൊറോക്കോ പൗരനും റഷ്യൻ അനുകൂല കോടതി വധശിക്ഷ വിധിച്ചു. ചാരപ്രവർത്തനം, തീവ്രവാദം തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയത്.
റഷ്യൻ അധീനതയിലുള്ള ഡൊണെറ്റ്സ്ക് പീപ്പിൾസ് റിപ്പബ്ലിക്കിലെ സുപ്രീം കോടതിയാണ് യുദ്ധത്തടവുകാരായ മൂന്നുപേരെ വിചാരണചെയ്തത്.
വധശിക്ഷയ്ക്കെതിരെ ഹർജി നൽകുമെന്ന് ഇവരുടെ അഭിഭാഷകർ വ്യക്തമാക്കി. ഹർജി നൽകാൻ ഒരുമാസം സമയമുണ്ട്. വിധിയിൽ ആശങ്കയുണ്ടെന്ന് ബ്രിട്ടീഷ് സർക്കാർ പ്രതികരിച്ചു.
ജനീവ കൺവെൻഷൻപ്രകാരം യുദ്ധത്തടവുകാർക്കുള്ള സംരക്ഷണം ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ഓഫീസ് വ്യക്തമാക്കി.
ഇതിനിടെ റഷ്യൻ സൈന്യവും ചെറുത്തുനിൽക്കുന്ന ഉക്രെയ്നും തമ്മിലുള്ള പോരാട്ടം രൂക്ഷമായ സീവെറോഡൊണറ്റ്സ്ക് നഗരത്തിൽ 10, 000 ഓളം സിവിലിയന്മാർ പുറത്തുകടക്കാനാവത്തവിധം കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്. ഇവരെ ഒഴിപ്പിക്കൽ അസാധ്യമായ അവസ്ഥയിലാണെന്ന് മേയർ ഒലക്സാണ്ടർ സ്ട്രയൂക് പറഞ്ഞു.
English summary;Death penalty for foreigners who fought for Ukraine
You may also like this video;