27 July 2024, Saturday
KSFE Galaxy Chits Banner 2

Related news

March 18, 2024
January 21, 2024
November 15, 2023
October 5, 2023
September 24, 2023
September 23, 2023
September 22, 2023
September 17, 2023
September 14, 2023
September 10, 2023

ഉക്രെയ്നുവേണ്ടി യുദ്ധംചെയ്ത വിദേശികൾക്ക് വധശിക്ഷ

Janayugom Webdesk
June 10, 2022 9:28 am

ഉക്രെയ്നുവേണ്ടി യുദ്ധംചെയ്ത രണ്ട് ബ്രിട്ടീഷുകാർക്കും ഒരു മൊറോക്കോ പൗരനും റഷ്യൻ അനുകൂല കോടതി വധശിക്ഷ വിധിച്ചു. ചാരപ്രവർത്തനം, തീവ്രവാദം തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയത്.

റഷ്യൻ അധീനതയിലുള്ള ഡൊണെറ്റ്സ്ക് പീപ്പിൾസ് റിപ്പബ്ലിക്കിലെ സുപ്രീം കോടതിയാണ് യുദ്ധത്തടവുകാരായ മൂന്നുപേരെ വിചാരണചെയ്തത്.

വധശിക്ഷയ്ക്കെതിരെ ഹർജി നൽകുമെന്ന് ഇവരുടെ അഭിഭാഷകർ വ്യക്തമാക്കി. ഹർജി നൽകാൻ ഒരുമാസം സമയമുണ്ട്. വിധിയിൽ ആശങ്കയുണ്ടെന്ന് ബ്രിട്ടീഷ് സർക്കാർ പ്രതികരിച്ചു.

ജനീവ കൺവെൻഷൻപ്രകാരം യുദ്ധത്തടവുകാർക്കുള്ള സംരക്ഷണം ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ഓഫീസ് വ്യക്തമാക്കി.

ഇതിനിടെ റ​ഷ്യ​ൻ സൈ​ന്യ​വും ചെ​റു​ത്തു​നി​ൽ​ക്കു​ന്ന ഉക്രെയ്നും ത​മ്മി​ലു​ള്ള പോ​രാ​ട്ടം രൂ​ക്ഷ​മാ​യ സീ​വെ​റോ​ഡൊ​ണ​റ്റ്സ്ക് ന​ഗ​ര​ത്തി​ൽ 10, 000 ഓ​ളം സി​വി​ലി​യ​ന്മാ​ർ പു​റ​ത്തു​ക​ട​ക്കാ​നാ​വ​ത്ത​വി​ധം കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. ഇ​വ​രെ ഒ​ഴി​പ്പി​ക്ക​ൽ അ​സാ​ധ്യ​മാ​യ അ​വ​സ്ഥ​യി​ലാ​ണെ​ന്ന് മേ​യ​ർ ഒ​ല​ക്സാ​ണ്ട​ർ സ്ട്ര​യൂ​ക് പറഞ്ഞു.

Eng­lish summary;Death penal­ty for for­eign­ers who fought for Ukraine

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.