Site iconSite icon Janayugom Online

അഫ്ഗാനിസ്ഥാനിലെ ഭൂചലനത്തില്‍ മരണം 20 കവിഞ്ഞു; 530ൽ അധികം പേർക്ക്

വടക്കൻ അഫ്ഗാനിസ്ഥാനിൽ ഉണ്ടായ ശക്തമായ ഭൂകമ്പത്തിൽ കുറഞ്ഞത് 20 പേർ മരിക്കുകയും 530ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പ്രാദേശിക അധികൃതർ അറിയിച്ചു. രക്ഷാപ്രവർത്തനം തുടരുന്നതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് സൂചന.

ഞായറാഴ്ച ഇന്ത്യൻ സമയം രാത്രി 8:30 ഓടെയാണ് ഭൂകമ്പം ഉണ്ടായത്. ഏകദേശം 5 ലക്ഷം പേർ താമസിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ നഗരങ്ങളിലൊന്നായ മസാർ‑ഇ-ഷെരീഫിന് അടുത്താണ് ഭൂചലനം അനുഭവപ്പെട്ടത്. യുഎസ് ജിയോളജിക്കൽ സർവേയുടെ കണക്കനുസരിച്ച് 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം 28 കിലോമീറ്റർ ആഴത്തിലാണ് ഉണ്ടായത്. ‘ഗണ്യമായ നാശനഷ്ടങ്ങൾ’ ഉണ്ടാകാൻ സാധ്യതയുള്ള ഓറഞ്ച് അലേർട്ട് ലെവലിലാണ് ഇതിനെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യൻ, യുറേഷ്യൻ ടെക്റ്റോണിക് പ്ലേറ്റുകൾ സംഗമിക്കുന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നതിനാൽ അഫ്ഗാനിസ്ഥാൻ ഭൂകമ്പ സാധ്യതയുള്ള രാജ്യമാണ്. ഭൂകമ്പത്തെ തുടർന്ന് കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നത് പതിവാണ്. 

Exit mobile version