ഇസ്രയേൽ‑യുഎസ് സംയുക്ത ആക്രമണത്തിൽ ഇറാനിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 1000 കടന്നു. പരമോന്നത നേതാവ് ഖമേനിയെക്കൂടാതെ ഏകദേശം 40ഓളം മുതിർന്ന ഇറാനിയൻ കമാൻഡർമാരും സൈനിക ഉദ്യോഗസ്ഥരും ആക്രമണങ്ങളിൽ കൊല്ലപ്പെട്ടു. ഇറാനുമായുള്ള നിലവിലെ സംഘർഷത്തിന്റെ ഭാവി എന്താകുമെന്ന് ഇപ്പോൾ കൃത്യമായി പറയാനാകില്ലെന്ന് യുഎസ് ഹൗസ് സ്പീക്കർ മൈക്ക് ജോൺസൺ.
യുഎസ്, ഇസ്രയേൽ ആക്രമണത്തിന് പിന്നാലെ ആശുപത്രിയിൽ വെച്ചായിരുന്നു ഖമനയിയുടെ മരണമെന്നാണ് ഖമനയിയുടെ ഇന്ത്യയിലെ ഔദ്യോഗിക പ്രതിനിധി അബ്ദുൽ മജീദ് ഹക്കിം ഇലാഹി പറഞ്ഞു. ആക്രമണം നടന്ന അടുത്ത ദിവസമാണ് അദ്ദേഹം മരിച്ചതെന്നും അബ്ദുൽ ഹക്കീം പറഞ്ഞു.

