കോവിഡ് രൂക്ഷമാകുന്ന ചെെനീസ് നഗരമായ ഷാങ്ഹായില്‍ ഇന്നലെ എട്ട് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ കോവിഡ് മരണസംഖ്യ 25 ആയി ഉയര്‍ന്നു. ചെെനയില്‍ ഇന്നലെ 19,300 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം പ്രായമായവരിൽ വാക്‌സിനേഷൻ കുറവായതാണ് മരണങ്ങൾക്ക് കാരണമെന്ന് അധികൃതർ പറയുന്നു.
നഗരത്തിലെ 3.6 ദശലക്ഷം പ്രായമായവരിൽ 60 വയസും അതിനു മുകളില്‍ പ്രായമുള്ളവരും 62 ശതമാനം മാത്രമേ വാക്സിനേഷൻ എടുത്തിട്ടുള്ളൂ. 80 വയസിന് മുകളിലുള്ളവരുടെ നിരക്ക് 15 ശതമാനം മാത്രമാണ്. 38 ശതമാനം മാത്രമാണ് ബൂസ്റ്റര്‍ ഡോസുകള്‍ എടുത്തിട്ടുള്ളത്.
കര്‍ശന ലോക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുള്ള ഷാങ്ഹായില്‍ വ്യാപാര സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാൻ സര്‍ക്കാര്‍ അനുമതിയുണ്ട്. ദക്ഷിണ കൊറിയയില്‍ 24 മണിക്കൂറിനിടെ 1,11,319 പേരില്‍ കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 1,55,83,220 ആയി. തൊട്ടുമുമ്പത്തെ ദിവസം 1,18,504 പുതിയ കേസുകളാണുണ്ടായിരുന്നത്.
English summary;Death toll rises in Shanghai
You may also like this video;